സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് പൊലിസ് മര്‍ദനം; ആറുപേര്‍ക്കു പരുക്ക്
പേരാമ്പ്ര: സംഘടനാ യോഗം കഴിഞ്ഞു പുറത്തിറങ്ങിയ സാംസ്കാരിക പ്രവര്‍ത്തകരെ പൊലിസ് സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ആറുപേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി ഊട്ടേരിയിലാണു സംഭവം. ഇവിടെ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സമിതിയുടെ യോഗം കഴിഞ്ഞു പ്രവര്‍ത്തകര്‍ ഉട്ടേരി റേഷന്‍ കടക്കു സമീപം നില്ക്കുമ്പോള്, കൊയിലാണ്ടി സി.ഐ, എസ്. ഐ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം പ്രകോപനമില്ലാതെ മര്‍ദിച്ചതായാണു പരാതി.
സംഘടനാ പ്രവര്‍ത്തകരായ പി.എം രജീഷ്, പി. രാകേഷ്, ഫെര്ബാഹ്, റാസിഖ്, ഡില്ഷാദ്, നൗഫല്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓണം-പെരുന്നാള്‍ ആഘോഷം സംഘടിപ്പിക്കുന്നതിനായി യോഗംചേര്‍ന്നു തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തു സജീവമായ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് നടത്തിയ അതിക്രമത്തില്‍ സി.പി.ഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി ഇ. കുഞ്ഞിരാമന് പ്രതിഷേധിച്ചു. സംഭവത്തില്‍ വടകര ഡിവൈ.എസ്.പിക്കു പരാതി നല്‍കാനും പൊലിസ് ഭീകരതയ്ക്കെതിരേ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."