യുവത്വത്തിനും ആരോഗ്യത്തിനും നീലഅമൃതം; സാധാരണ മഞ്ഞളിനേക്കാള്‍ അഞ്ചിരട്ടി വില, അറിയാം നീല മഞ്ഞളിനെക്കുറിച്ച്..
പാചകത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മഞ്ഞള്‍. കറികളിലും പലഹാരങ്ങളിലും മസാക്കൂട്ടുകളിലും മഞ്ഞള്‍ സ്ഥിരസാന്നിധ്യമാണ്. മാത്രമല്ല ഔഷധത്തിന്റെ കാര്യത്തിലും മഞ്ഞള്‍ പേരുകേട്ടതാണ്. ഇത് ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്.
മഞ്ഞളിനെക്കുറിച്ച് നിങ്ങള്‍ക്ക് പറഞ്ഞുതരേണ്ട ആവശ്യമില്ല, എന്നാല്‍ കറുത്ത മഞ്ഞള്‍ അഥവാ നീല മഞ്ഞളിനെക്കുറിച്ച് അധികമാരും അറിയാന്‍ വഴിയില്ല. ബ്ലാക്ക് ടര്‍മറിക് എന്നറിയപ്പെടുന്ന അപൂര്‍വ ആയൂര്‍വേദ ഔഷധത്തെ അടുത്തറിയേണ്ടത് തന്നെയാണ്. ശാസ്ത്രീയമായി കുര്‍ക്കുമ സീസിയ എന്ന് വിളിക്കുന്ന ഈ ഇനം കാണാന്‍ സാധാരണ മഞ്ഞളിനെ പോലെ തന്നെയിരിക്കും. എന്നാല്‍ മുറിച്ചുനോക്കിയാല്‍ ഉള്ളില്‍ നീല കലര്‍ന്ന ചാരനിറമാണ് ഉണ്ടാവുക.

വടക്കുകിഴക്കന്‍ ഇന്ത്യയിലും മധ്യപ്രദേശിലും പിന്നെ നമ്മുടെ വയനാട്ടിലുമാണ് ഇത് പ്രധാനമായും കൃഷി ചെയ്ത് വരുന്നത്.
സാധാരണ മഞ്ഞളിനേക്കാള്‍ ഔഷധ ഗുണങ്ങള്‍ ഏറെയാണ് ഈ മഞ്ഞളിന്. സാധാരണ മഞ്ഞളിന്റെ മണമല്ല ഇതിന്. കര്‍പ്പൂരത്തിന്റെയോ പൈന്‍ മരത്തിന്റെയൊ ഒക്കെ പോലെ ഒരു പ്രത്യേക ഗന്ധമാണിതിന്. പുതിനയുടേതിന് സമാനമായ രുചിയാണ്. മഞ്ഞളിനെ പോലെ പാചകത്തിന് ഇത് ഉപയോഗിക്കാറില്ല.
വളരെ അപൂര്‍വ്വമായതുകൊണ്ടും ഔഷധഗുണം ഏറെയുള്ളതുകൊണ്ടും ഇതിന് കിലോയ്ക്ക് ആയിരം രൂപയ്ക്ക് മുകളിലാണ് വില വരുന്നത്.
ഇതില്‍ കുര്‍ക്കുമിനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയാന്‍ സഹായിക്കുന്നു. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും തൊണ്ടയിലെ അസ്വസ്ഥതകള്‍ക്കും അലര്‍ജിക്കുമെല്ലാം നീല മഞ്ഞള്‍ മികച്ചതാണെന്നാണ് പറയപ്പെടുന്നത്. നീല മഞ്ഞള്‍ കഴിക്കുന്നത് ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കും.

ചര്‍മ്മ സംരക്ഷണത്തിന് വളരെ സാധ്യതകളുള്ള ഒന്നാണ് നീല മഞ്ഞള്‍. ഇത് നിങ്ങളുടെ ചര്‍മം തിളക്കമുള്ളതും മുഖക്കുരു കുറയ്ക്കുന്നതിനും, അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട അകാല വാര്‍ദ്ധക്യത്തില്‍ നിന്നുള്ള സംരക്ഷണത്തിനും സഹായിക്കുന്നു.
വയറുസംബന്ധമായ അസുഖങ്ങള്‍ക്കും ഗ്യാസ് ട്രബിളിനും പാരമ്പര്യ വൈദ്യത്തില്‍ നീല മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.
Blue turmeric, often referred to as black turmeric (Curcuma caesia), is gaining attention as a powerful natural remedy known for its health and anti-aging benefits. Considered more potent than regular turmeric, blue turmeric is priced nearly five times higher due to its rarity and medicinal value.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."