ആദിവാസികള്‍ക്ക് എംഎല്‍എയുടെ ഓണക്കോടിയും സദ്യയും
മങ്കട: ചേരിയം മലയിലെ ആദിവാസികള്‍ക്ക് ഓണക്കോടിയുമായി ടി.എ അഹമ്മദ് കബീര്‍ എംഎല്‍എ എത്തി. സദ്യയും നല്‍കി. ഇന്നലെ ഉച്ചയോടെയാണ് ചേരിയം മലയിലെ പുതുതായി നിര്‍മിച്ച ആറു വീടുകളിലെത്തി എം.എല്‍.എ യുടെ നേതൃത്വത്തിലുള്ള സംഘം ഓണക്കോടിയും ഓണസദ്യയും നല്‍കിയത്.
ചേരിയം മലയിലെ കള്ളിക്കല്‍ ഗുഹകളില്‍ താമസിച്ചിരുന്ന ആദിവാസികള്‍ക്കു മുമ്പും ഓണങ്ങളില്‍ എംഎല്‍.എ നേരിട്ട് എത്തി ഭക്ഷണവും വസ്ത്രവും നല്‍കിയിരുന്നു. പുതിയ ഭവനങ്ങളില്‍ താമസമാക്കിയശേഷമുള്ള ആദ്യ ഓണമാണ് ഇന്നലെ ആഘോഷിച്ചത്. സദ്യക്കു ശേഷം ഒരു മണിക്കൂറോളം ആദിവാസികള്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് എം.എല്‍.എയും സംഘവും മടങ്ങിയത്. ഏഴു കുടുംബങ്ങള്‍ക്കാണ് ഓണക്കോടിയും സദ്യയും നല്‍കിയത്.
മങ്കട ചേരിയം ശുക്കൂര്‍ സ്മാരക ജനസേവനകേന്ദ്രവും വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയും ചേര്‍ന്നാണു പരിപാടി സംഘടിപ്പിച്ചത്. ടി.എ കരീം, അഡ്വ. കെ. അസ്ഗറലി, കളത്തില്‍ മുഹമ്മദലി, പി.കെ നൗഷാദ്, വി.കെ മന്‍സൂര്‍, പി.പി അനീസ്, കെ.ടി റിയാസ്, യു.പി ഫാത്തിമ, അലി കളത്തില്‍, നിഅ്മത്തുല്ല തയ്യില്‍, റഹ്മത്തുല്ല മാസ്റ്റര്‍, മദീന മുഹമ്മദ്, പി.ടി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."