HOME
DETAILS

ഒറ്റ ഗോളിൽ മെസിയുടെ റെക്കോർഡിനൊപ്പം; 40 ടീമുകളെയും കീഴടക്കി ലെവൻഡോസ്കിയുടെ കുതിപ്പ്

  
January 30, 2026 | 5:18 AM

Robert Lewandowski matches lionel messi record in ucl

യുവേഫ ചാമ്പ്യൻസ് ലീഗിൽ കോപ്പൻഹേഗനെതിരെ ബാഴ്സലോണ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയിരുന്നത്. ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ്നൗവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു കറ്റാലന്മാരുടെ വിജയം. 

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ വിക്ടർ ഡാഡാസണിലൂടെ കോപ്പൻഹേഗനാണ് ആദ്യം ലീഡ് നേടിയത്. ഒടുവിൽ ആദ്യപകുതി പിന്നിട്ടപ്പോൾ സന്ദർശകർ ഒരുപോലെ ആധിപത്യത്തിൽ മുന്നിട്ടു നിൽക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ നാല് ഗോളുകൾ നേടി ബാഴ്സലോണ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ബാഴ്സലോണയ്ക്കായി റോബർട്ട് ലെവൻഡോസ്കി,  ലാമിൻ യമാൽ, റാഫിഞ്യാ, മാർക്കസ് റാഷ്ഫോർഡ് എന്നിവരാണ് ലക്ഷ്യം കണ്ടത്. 

മത്സരത്തിൽ നേടിയ ഒറ്റ ഗോളോടെ ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളിൽ ഒരാളായ ലയണൽ മെസിയുടെ റെക്കോർഡിനൊപ്പമെത്താനും ലെവൻഡോസ്കിക്ക് സാധിച്ചു. ചാമ്പ്യൻസ് ലീഗിൽ 40 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടിയ താരമെന്ന മെസിയുടെ നേട്ടത്തിനൊപ്പമാണ്‌ പോളണ്ട് താരം എത്തിയത്. 

ചാമ്പ്യൻസ് ലീഗിൽ ഇതുവരെ മൂന്ന് വ്യത്യസ്ത ടീമുകൾക്ക് വേണ്ടി 106 ഗോളുകളാണ് ലെവൻഡോസ്കി അടിച്ചു കൂട്ടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലേക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുമാണ് പോളണ്ട് സ്ട്രൈക്കർ.  ക്രിസ്റ്റ്യാനോ റൊണാൾഡോ 140 ഗോളുകളുമായും ലയണൽ മെസി 129 ഗോളുകളുമായും ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉണ്ട്.

Barcelona had a stunning victory over Copenhagen in the UEFA Champions League. The Catalans won the match at Barcelona's home ground, Camp Nou, by 4 goals to 1. Robert Lewandowski scored for Barcelona in the match. With his only goal in the match, Lewandowski also equaled the record of one of Barcelona's all-time greats, Lionel Messi. The Polish player joined Messi in scoring against 40 different teams in the Champions League.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കുതര്‍ക്കത്തിനിടെ 'പോയി ചാക്' എന്ന് പറയുന്നത് ആത്മഹത്യാപ്രേരണ കുറ്റമാകില്ല; വിവാഹിതയായ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെ വെറുതേ വിട്ട് ഹൈക്കോടതി

Kerala
  •  2 hours ago
No Image

വെറും 1000 ദിര്‍ഹം ഉണ്ടോ, ഷാര്‍ജയില്‍ പുതിയ സംരംഭം തുടങ്ങാം; സുവര്‍ണ്ണാവസരമൊരുക്കി ബിസിനസ് ഫെസ്റ്റിവലില്‍

Business
  •  2 hours ago
No Image

കുവൈത്തില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

Kuwait
  •  2 hours ago
No Image

ടി-20 ലോകകപ്പിൽ ആ രണ്ട് ടീമുകൾ 300 റൺസ് നേടും: രവി ശാസ്ത്രി

Cricket
  •  3 hours ago
No Image

മോദിയുടെ ഇസ്റാഈല്‍ യാത്രയ്ക്ക് മുന്നോടിയായി അറബ് നേതാക്കള്‍ക്ക് വിരുന്നൊരുക്കി ഇന്ത്യ; നയതന്ത്രത്തിലെ 'ബാലന്‍സിങ് ആക്ട്'

International
  •  3 hours ago
No Image

വീണ്ടും കിരീടത്തിനരികെ ആർസിബി; രണ്ടാം കലാശപ്പോരിന് ടിക്കറ്റെടുത്ത് മന്ദാനപ്പട

Cricket
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി; പോറ്റിയുമായി പരിചയമുണ്ടെന്നും വീട്ടില്‍ വന്നിട്ടുണ്ടെന്നും മൊഴി

Kerala
  •  4 hours ago
No Image

ആഗോള ശ്രദ്ധയാകര്‍ഷിച്ച് ഗള്‍ഫുഡ് 2026; ഇന്ന് സമാപിക്കും

uae
  •  4 hours ago
No Image

ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഹജ്ജ് ആദ്യവിമാനം കൊച്ചിയിൽ നിന്ന്; സർവീസ് ഏപ്രിൽ 30ന് ആരംഭിക്കും

Kerala
  •  4 hours ago