HOME
DETAILS

റിയാദ് അന്താരാഷ്ട്ര മാരത്തൺ; പതിനായിരങ്ങൾ പങ്കെടുത്ത അഞ്ചാം പതിപ്പിന് നാളെ സമാപനം; എല്ലാ റേസുകളും ഹൗസ് ഫുൾ!

  
January 30, 2026 | 11:36 AM

riyadh international marathon fifth edition concludes 2026

റിയാദ്: സഊദി അറേബ്യയുടെ അഞ്ചാമത് റിയാദ് അന്താരാഷ്ട്ര മാരത്തൺ നാളെ (31 ശനിയാഴ്ച) അവസാനിക്കും. സഊദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ (SFA) നേതൃത്വത്തിൽ, കായിക മന്ത്രാലയത്തിന്റെയും സഊദി അത്ലറ്റിക് ഫെഡറേഷന്റെയും സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി വേൾഡ് അത്ലറ്റിക്സ് 'എലൈറ്റ് റോഡ് റേസ്' പദവി നിലനിർത്താൻ ഇത്തവണയും റിയാദ് മാരത്തണിന് സാധിച്ചു. 

നാല് വിഭാ​​ഗങ്ങളിലായാണ് മാരത്തൺ. 42 കിലോമീറ്റർ ഫുൾ മാരത്തൺ, 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ, കുടുംബങ്ങൾക്കും തുടക്കക്കാർക്കുമായി 5 കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ. ആരോ​ഗ്യമുള്ള സഊദിയെ കെട്ടിപടുക്കുകയെന്ന ദേശീയ ദൗത്യത്തിന്റെ ഭാഗമാണ് ഈ മാരത്തണെന്ന് സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ പ്രസിഡന്റ് പ്രിൻസ് ഖാലിദ് ബിൻ അൽവലീദ് ബിൻ തലാൽ പറഞ്ഞു. നിരവധി സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളുടെ പിന്തുണയോടെയും ഏകോപനത്തിലൂടെയുമാണ് ഈ കായിക മേള അരങ്ങേറുന്നത്. ​

റിയാദ് മുനിസിപ്പാലിറ്റി, റിയാദ് മെട്രോ, സഊദി ടൂറിസം അതോറിറ്റി എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളാണ് പിന്തുണയുമായി രം​ഗത്തുള്ളത്. ഒപ്പം നിരവധി പ്രാദേശിക-അന്തർദേശീയ ബ്രാൻഡുകളുടെ പിന്തുണയുമുണ്ട്. മാരത്തൺ അതിന്റെ സമാപ്തിയിലെത്തുന്ന അവസരത്തിൽ ഗതാഗത ക്രമീകരണങ്ങളും കനത്ത സുരക്ഷാ സംവിധാനങ്ങളുമാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.

The 5th Riyadh International Marathon concludes with massive participation. Organized by the Saudi Sports for All Federation (SFA), the 'Elite Road Race' featured 42km, 21km, 10km, and 5km categories aimed at promoting a healthy Saudi Arabia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  5 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  5 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  5 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  5 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  5 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  5 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  5 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  5 days ago