ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ് പ്രതിനിധികളുമായി ചർച്ച നടത്തി; പ്രാദേശിക സുരക്ഷയും സഹകരണവും പ്രധാന അജണ്ട
റിയാദ്: സഊദി അറേബ്യയും അമേരിക്കയും തമ്മിൽ തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സഊദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, മിഡിൽ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വാഷിംഗ്ടൺ വൈറ്റ് ഹൗസിലായിരുന്നു ഉന്നതതല ചർച്ചകൾ.
ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള സാധ്യതകളെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. മിഡിൽ ഈസ്റ്റിലെ സമാധാനവും സസ്ഥിരതയും ശക്തമാക്കാനുള്ള വഴികളെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. കൂടാതെ, യുഎസ് സെനറ്റർ ലിൻഡ്‌സി ഗ്രഹാമുമായും പ്രതിരോധ മന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തി. വരും വർഷങ്ങളിൽ സഊദി-യുഎസ് ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Saudi Defense Minister Prince Khalid bin Salman met with US Secretary of State Marco Rubio, Defense Secretary Pete Hegseth, and Special Envoy Steve Witkoff in Washington to discuss bilateral cooperation and regional peace efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."