പൊലിസ് മാത്രം വിചാരിച്ചാല്‍ ഗതാഗതം നേരെയാവില്ല: എസ്.ഐ
ഇരിട്ടിയിലെ ഗതാഗത പ്രശ്നത്തിന് പൊലിസ് മാത്രം വിചാരിച്ചാല്‍ പരിഹാരമാവില്ലെന്നും വാഹനങ്ങള്‍ തോന്നിയതു പോലെ പാര്‍ക്ക് ചെയ്യുന്നവര്‍ കുറച്ച് മാന്യത പുലര്‍ത്തുന്നത് നന്നായിരിക്കുമെന്നും ഇരിട്ടി എസ്.ഐ സുധീര്‍ കല്ലന് സുപ്രഭാതത്തോട് പറഞ്ഞു. വിദ്യാഭ്യാസമുള്ളവരും സംസ്കാര സമ്പന്നരുമെന്ന് സ്വയം അഭിമാനിക്കുന്നവരാണ് തോന്നിയത് പോലെ കടകള്‍ക്ക് മുന്നിലും മറ്റും വാഹനം പാര്‍ക്ക് ചെയ്ത് ഗതാഗത പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനം കണ്ടണ്ടുകെട്ടുന്നത് ഉള്പെടെയു
പൊലിസ് നടപടി എടുക്കണം:
മുനിസിപ്പല്‍
ചെയര്മാന്
ടൗണിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണേണ്ടണ്ടത് പൊലിസാണെന്ന് ഇരിട്ടി നഗരസഭ ചെയര്മാന് പി.പി അശോകന് സുപ്രഭാതത്തോട് പറഞ്ഞു.
നഗരസഭ അധികാരത്തില്‍ വന്നയുടന്‍ ഇരിട്ടി ടൗണിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനാണ് മുഖ്യ പരിഗണന നല്‍കിയതെന്നും അതിന് വേണ്ടണ്ടി ടൗണില്‍ പേ പാര്‍ക്കിംഗ് സൗകര്യമുള്‍പ്പെടെ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പേ പാര്‍ക്കിങ്ങ് സൗകര്യം ഉപയോഗിക്കാതെ സ്വകാര്യ വാഹനങ്ങള്‍ ഇരിട്ടി ടൗണില്‍ തോന്നിയത് പോലെ പാര്‍ക്ക് ചെയ്യുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടണ്ടത് പൊലിസാണെന്നും അദ്ദേഹം പറഞ്ഞു. ള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."