HOME
DETAILS

കൊച്ചിയിൽ സദാചാര ഗുണ്ടാക്രമണം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ക്രൂരമായി മർദ്ദിച്ചു; 6 പേർക്കെതിരെ കേസ്

  
February 02, 2026 | 11:15 AM

moral policing attack in kochi woman from kollam brutally assaulted in thiruvanioor six booked by chottanikkara police

കൊച്ചി: എറണാകുളം തിരുവാണിയൂരിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെയും സുഹൃത്തിനെയും സദാചാര ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചു. കൊല്ലം സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തിൽ മണിക്കുട്ടൻ, ബിബിൻ, ബേബി എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ ചോറ്റാനിക്കര പൊലിസ് കേസെടുത്തു.

അതിക്രമം നടന്നത് ഇങ്ങനെ:

യുവതി തന്റെ പുരുഷ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞുനിർത്തിയത്. സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചായിരുന്നു ആക്രമണം.യുവതിയെ സംഘം ചേർന്ന് മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.

പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഓട്ടോറിക്ഷാ ഡ്രൈവറെയും അക്രമിസംഘം ഭീഷണിപ്പെടുത്തി തടഞ്ഞു. ഇതോടെ ചികിത്സ തേടാൻ പോലും വൈകുന്ന സാഹചര്യം ഉണ്ടായി.

പൊലിസിന്റെ ഇടപെടൽ:

വിവരമറിഞ്ഞ് ചോറ്റാനിക്കര പൊലിസ് സംഭവസ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവതി. കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  4 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  4 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  4 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  4 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  4 days ago
No Image

കേരള കോണ്‍ഗ്രസ് എം രാജാക്കാട് മണ്ഡലം പ്രസിഡന്റിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി 

Kerala
  •  4 days ago
No Image

യുഎഇക്ക് നേരെ പ്രതിദിനം 7 ലക്ഷം സൈബർ ആക്രമണങ്ങൾ; എഐ ഉപയോഗിച്ചുള്ള ഭീഷണിക്കെതിരെ ജാഗ്രതാ നിർദ്ദേശം

uae
  •  4 days ago
No Image

ഷാർജയിൽ സൗജന്യ പാർക്കിംഗ് അവസാനിക്കുന്നു; നാളെ മുതൽ ഫീസ് ഈടാക്കി തുടങ്ങും

uae
  •  4 days ago