HOME
DETAILS

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 'ഹാര്‍ട്ട് ടു ഹാര്‍ട്ട്' കളക്ഷന്‍ വിപണിയിലിറക്കി

  
February 03, 2026 | 1:28 AM

Malabar Gold and Diamonds launches Heart to Heart collection

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പ്രണയ കാലത്തെ വരവേല്‍ക്കാനായി ഏറ്റവും പുതിയ 'ഹാര്‍ട്ട് ടു ഹാര്‍ട്ട്' കളക്ഷന്‍ വിപണിയിലിറക്കി. ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്‍ ഖാന്‍ ആണ് പുതിയ കളക്ഷന്‍ അവതരിപ്പിച്ചത്. മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ സലാം കെ.പി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സി.ഡയരക്ടര്‍ നിഷാദ് എ.കെ, ഗ്രൂപ്പ് ഡയരക്ടര്‍ അബ്ദുല്‍ മജീദ്, മാനുഫാക്ച്ചറിങ് ഹെഡ് ഫൈസല്‍ എ.കെ, ഫിനാന്‍സ് ആന്‍ഡ് അഡ്മിന്‍ ഡയരക്ടര്‍ അമീര്‍ സി.എം.സി, ചീഫ് ഡിജിറ്റല്‍ ഓഫിസര്‍ ഷാജി കക്കോടി ചടങ്ങില്‍ പങ്കെടുത്തു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സസൂക്ഷ്മം തയാറാക്കിയ ഈ സവിശേഷ കളക്ഷനില്‍ ഹൃദയാകൃതിയിലുള്ള 225ലധികം ഡിസൈനുകളാണുള്ളത്. 890 മുതല്‍ ദിര്‍ഹം മുതലുള്ള നിരക്ക് ശ്രേണിയാണുള്ളത്. ഈ പ്രണയ സീസണില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുന്നതിനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ഓപ്ഷന്‍ ആയിരിക്കും ഇത്. ഈ കളക്ഷനിലെ വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് കാല്‍വിന്‍ ക്ലൈന്‍/ആന്‍ ക്ലൈന്‍ എന്നീ പ്രശസ്ത ബ്രാന്‍ഡുകളിലുള്ള വാച്ചുകള്‍ സൗജന്യമായി ലഭിക്കും. ഈ പരിമിത കാല ഓഫര്‍ ഫെബ്രുവരി 15 വരെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാവും.

എക്കാലവും സ്‌നേഹം പ്രകടിപ്പിക്കാനുള്ള മികച്ച മാര്‍ഗമാണ് ആഭരണങ്ങള്‍. ഈ പ്രണയ കാലത്തിലേക്ക് കടക്കുമ്പോള്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനു ഹാര്‍ട്ട് ടു ഹാര്‍ട്ട് കളക്ഷന്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
ലൈറ്റ് വെയ്റ്റ് നെക്ലേസുകള്‍, പെന്‍ഡന്റുകള്‍, വളകള്‍, ബ്രേസ്‌ലെറ്റ്, കമ്മലുകള്‍, മോതിരങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം ഈ കളക്ഷനില്‍ ഒരുക്കിയിട്ടുണ്ട്. അംഗീകൃത സ്രോതസ്സുകളില്‍ നിന്നും ഉത്തരവാദിത്തത്തോടെ ശേഖരിച്ച പ്രകൃതിദത്ത വജ്രങ്ങളിലും 18 കാരറ്റ് സ്വര്‍ണത്തിലുമാണ് ഹാര്‍ട്ട് ടു ഹാര്‍ട്ട് കളക്ഷന്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിന് നേരെ വീണ്ടും ഇറാൻ ആക്രമണം; 10 ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും തകർത്തതായി ഖത്തർ സായുധ സേന

qatar
  •  4 days ago
No Image

തുർക്കിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം

International
  •  4 days ago
No Image

എഐ ഉപയോഗിച്ച് വ്യാജ യുദ്ധചിത്രങ്ങൾ നിർമ്മിച്ചു: ബഹ്‌റൈനിൽ യുവാവ് അറസ്റ്റിൽ

International
  •  4 days ago
No Image

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാതായി

International
  •  4 days ago
No Image

മലയാളം ഇനി ഭരണഭാഷ; ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

Kerala
  •  4 days ago
No Image

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും: രാജ്യസഭയിലേക്കെന്ന് സൂചന

National
  •  4 days ago
No Image

സഊദിക്ക് നേരെ വീണ്ടും ആക്രമണം; ഒമ്പത് ഡ്രോണുകളും രണ്ട് മിസൈലുകളും തകർത്തു

Saudi-arabia
  •  4 days ago
No Image

അപകടസ്ഥലങ്ങളിൽ കാഴ്ചക്കാരായി നിൽക്കരുത്; വീഡിയോ പകർത്തുന്നവർക്കെതിരെ നിയമനടപടി, മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  4 days ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ ആര്‍.എസ്.പിയില്‍ തര്‍ക്കം രൂക്ഷം; രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി യോഗത്തില്‍

Kerala
  •  4 days ago
No Image

പാലോളി കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കിയിട്ടേ കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാവൂ: എൻ.കെ അലി

Kerala
  •  4 days ago