HOME
DETAILS

ആണവ ചര്‍ച്ച തുര്‍ക്കിയില്‍നിന്ന് ഒമാനിലേക്ക്; വെള്ളിയാഴ്ചത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും താല്‍പ്പര്യം; യു.എസുമായി മാത്രം ചര്‍ച്ചമതിയെന്ന നിലപാടില്‍ ഇറാന്‍

  
Web Desk
February 04, 2026 | 3:47 AM

Iran demands changes in venue to Oman

മസ്‌കത്ത്: കടുത്ത അനിശ്ചിതത്വങ്ങള്‍ക്കിടയിലും അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണ്ണായകമായ ആണവ ചര്‍ച്ചകള്‍ക്ക് വെള്ളിയാഴ്ച ഒമാന്‍ വേദിയാകും. തുര്‍ക്കിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ ഒമാനിലേക്ക് മാറ്റണമെന്ന ഇറാന്റെ ആവശ്യം ട്രംപ് ഭരണകൂടം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഒമാന്‍ തലസ്ഥാനമായ മസ്‌കത്ത് നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് മറ്റന്നാള്‍ വേദിയാകുന്നത്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും താല്‍പ്പര്യം

ആണവ വിഷയത്തില്‍ മാത്രം ചര്‍ച്ച പരിമിതപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് വേദിയും രീതിയും മാറ്റാന്‍ ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. മറ്റ് അറബ്, മുസ്ലിം രാജ്യങ്ങളെ നിരീക്ഷകരായി പങ്കെടുപ്പിക്കാതെ, അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. മിസൈല്‍ സാങ്കേതികവിദ്യ, പ്രാദേശിക സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരുന്നത് ഒഴിവാക്കാനാണ് ഇറാന്റെ ഈ നീക്കം. എന്നാല്‍ സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങള്‍ ചര്‍ച്ചയുടെ ഭാഗമാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. ഈ രാഷ്ട്രങ്ങള്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ട്.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ചയ്ക്കാണ് നേരത്തെ ധാരണയായിരുന്നത്. എന്നാല്‍, മറ്റ് രാജ്യങ്ങളെ നിരീക്ഷകരായി പോലും പങ്കെടുപ്പിക്കാതെ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ച മതിയെന്ന കടുത്ത നിലപാടിലേക്ക് ഒടുവില്‍ ഇറാന്‍ മാറുകയായിരുന്നു. മേഖലയിലെ സംഘര്‍ഷങ്ങളില്‍ തങ്ങളുടെ മണ്ണോ ആകാശമോ ഒരു പക്ഷത്തിനും വിട്ടുനല്‍കില്ലെന്ന് ഗള്‍ഫ് രാഷ്ട്രങ്ങളും ജോര്‍ദാനും വ്യക്തമാക്കിയിട്ടുണ്ട്. 

ട്രംപിന്റെ നിലപാട് നിര്‍ണ്ണായകം

ഞങ്ങള്‍ അവരുമായി ഇപ്പോള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകളുടെ വേദി സംബന്ധിച്ച കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ചര്‍ച്ചകളില്‍ ധാരണയിലെത്തിയില്ലെങ്കില്‍ മോശമായ കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ചര്‍ച്ചയുടെ വേദി സംബന്ധിച്ച അന്തിമ തീരുമാനം വരും മണിക്കൂറുകളില്‍ ഉണ്ടാകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Iran is demanding that talks with the U.S. this week be held in Oman not Turkey, and that the scope be narrowed to two-way negotiations on nuclear issues only, a regional source said on Tuesday, adding new complications to an already delicate diplomatic effort.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  7 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  7 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  7 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  7 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  7 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  7 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  7 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  7 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  7 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  7 days ago