an opportunity to secure a job under kinesco power and utilities pvt ltd (kpupl), a company functioning under the kerala government’s kinfra. recruitment is to the posts of principal consultant (electrical) and junior consultant (electrical). eligible candidates should apply through the kerala government cmd website. the last date is february 09.
HOME
DETAILS
MAL
സര്‍ക്കാര്‍ കമ്പനിയില്‍ അവസരം; 40,000 തുടക്ക ശമ്പളം വാങ്ങാം; അപേക്ഷ ഫെബ്രുവരി 09 വരെ
February 05, 2026 | 5:27 AM
കേരള സര്‍ക്കാരിന്റെ കിന്‍ഫ്രക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ KINESCO Power and Utilities Pvt Ltd (KPUPL) ന് കീഴില്‍ ജോലി നേടാന്‍ അവസരം. പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് (ഇലക്ട്രിക്കല്‍), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഇലക്ട്രിക്കല്‍) ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി ഫെബ്രുവരി 09.
തസ്തികയും ഒഴിവുകളും
പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് (ഇലക്ട്രിക്കല്‍) = 01 ഒഴിവ്
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഇലക്ട്രിക്കല്‍) = 02 ഒഴിവ്
കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് പ്രാഥമിക നിയമനം നടക്കുക.
പ്രായപരിധി
പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് (ഇലക്ട്രിക്കല്‍) = 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഇലക്ട്രിക്കല്‍) = 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം.
ശമ്പളം
പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് (ഇലക്ട്രിക്കല്‍) = തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഇലക്ട്രിക്കല്‍) = തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത
പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് (ഇലക്ട്രിക്കല്‍)
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്.
അംഗീകൃത സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തുള്ള പത്ത് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഇലക്ട്രിക്കല്‍)
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്.
അംഗീകൃത സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തുള്ള അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ഫെബ്രുവരി 09.
അപേക്ഷ: https://cmd.kerala.gov.in/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."