HOME
DETAILS

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ച്ചയില്‍ അഞ്ച് ദിവസം ജോലി; സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് സര്‍വിസ് സംഘടനകള്‍

  
February 06, 2026 | 11:27 AM

kerala-government-five-day-work-week-service-organisations-approval

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തിദിനം അഞ്ചാക്കി വെട്ടിച്ചുരുക്കി ശനിയാഴ്ച അവധി നല്‍കുന്നതിനെ തത്വത്തില്‍ അംഗീകരിച്ച് സര്‍വിസ് സംഘടനകള്‍.  ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് ഭരണ-പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ ഒന്നടങ്കം നിര്‍ദേശം സ്വാഗതം ചെയ്തത്. 

എന്നാല്‍ ആരോഗ്യവകുപ്പിലെ സംഘടനകള്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങളില്‍ അവരുടെ ആശങ്ക അറിയിച്ചു. പ്രത്യേക ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തില്‍ പ്രത്യേക തീരുമാനം വേണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രവര്‍ത്തിദിനം അഞ്ചാക്കി വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചയും അഭിപ്രായ ശേഖരണവുമാണ് നടത്തുന്നതെന്നായിരുന്നു ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചത്. സര്‍ക്കാരുമായി ആലോചിച്ച ശേഷം അവധി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ തുടര്‍ ചര്‍ച്ചയാകാമെന്നും ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു. 

അതേസമയം, പ്രവര്‍ത്തിദിനം വെട്ടിച്ചുരുക്കുന്നതിനെ സ്വാഗതം ചെയ്തെങ്കിലും കാഷ്വല്‍ ലീവ് ഉള്‍പ്പടെയുള്ള മറ്റ് അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് സംഘടനകള്‍ നിലപാട് വ്യക്തമാക്കി. കേന്ദ്ര സര്‍വിസില്‍ കാഷ്വല്‍ ലീവ് എട്ടാണെന്നും സംസ്ഥാന സര്‍വിസില്‍ 20 കാഷ്വല്‍ ലീവുണ്ടെന്നുമുള്ള പരാമര്‍ശം പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നുമുണ്ടായപ്പോഴാണ് കാഷ്വല്‍ ലീവ് വെട്ടിച്ചുരുക്കാന്‍ കഴിയില്ലെന്ന നിലപാട് സര്‍വിസ് സംഘടനകളും വ്യക്തമാക്കിയത്. 

നിലവില്‍ 42 മണിക്കൂറാണ് ആഴ്ചയിലെ പ്രവൃത്തി സമയം. ഒരു ദിവസം കുറയ്ക്കുമ്പോള്‍ ആഴ്ചയില്‍ ഏഴ് മണിക്കൂറിന്റെയും മാസത്തില്‍ 21 മണിക്കൂറിന്റെയും വര്‍ഷത്തില്‍ 36 ദിവസത്തെയും കുറവുണ്ടാകും. പ്രവര്‍ത്തിദിനം കുറയ്ക്കുമ്പോള്‍ പകരമായി ദിവസം അധിക പ്രവര്‍ത്തിസമയം എന്നുമുള്ള നിര്‍ദേശം സംഘടനകള്‍ മുന്നോട്ടുവച്ചു. കൂടാതെ ദൂര സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന ജീവനക്കാര്‍ക്കായി ഫ്ളെക്സി ടൈം എന്ന നിര്‍ദേശവും യോഗത്തിലുയര്‍ന്നു. രാവിലെ താമസിച്ച് വരുന്ന ജീവനക്കാര്‍ക്ക് വൈകുന്നേരം അധിക സമയം ജോയി ചെയ്യാന്‍ അനുവദിക്കുന്നതാണ് ഈ നിര്‍ദേശം.

 

Service organisations representing government employees in Kerala have, in principle, agreed to the state government’s proposal to introduce a five-day work week for government offices by granting Saturdays as holidays.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  a day ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  a day ago
No Image

ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ 

Cricket
  •  a day ago
No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  a day ago
No Image

ബഹ്‌റൈനിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

bahrain
  •  a day ago
No Image

ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് ഐപിഎൽ നഷ്ടമായേക്കും?  

Cricket
  •  a day ago
No Image

സഹചാരി ഫണ്ട് ശേഖരണം നാല് കോടിയിലേക്ക്; ഇരുപത്തൊമ്പതാം രാവിൽ പ്രാർത്ഥനാ സദസ്സ്

Kerala
  •  a day ago
No Image

അനുവാദമില്ലാതെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; യുവതിക്ക് 50,000 ദിർഹം പിഴ ചുമത്തി അബു​ദബി കോടതി

uae
  •  a day ago
No Image

പെട്രോള്‍, ഡീസല്‍ എന്നിവ കണ്ടയ്നറുകളില്‍ വാങ്ങരുത്, പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി  കേന്ദ്രം

National
  •  a day ago
No Image

സുരക്ഷാ ഭീഷണി ഉയർത്തി വാഹനങ്ങളിലെ അമിതശബ്ദം; 251 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a day ago