HOME
DETAILS

സമ്മേളന സപ്ലിമെന്റിൽ വന്ന ഫോട്ടോ നേരിൽ കാണാനാകാതെ മരണം; സമസ്തയെ അതിയായി സ്നേഹിച്ച അബ്ദുൽ റഷീദിന്റെ മരണം ഏവരെയും നൊമ്പരപ്പെടുത്തി

  
February 06, 2026 | 2:25 PM

The death of Abdul Rasheed who loved samastha dearly shocked everyone

ജിദ്ദ: സമസ്തയയെ അതിയായി സ്നേഹിച്ച അബ്ദുൽ റഷീദിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. സമസ്തയെ അതിയായി സ്നേഹിച്ച ഇദ്ദേഹം സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ സുപ്രഭാതം പത്രത്തിലെ സപ്ലിമെന്റ് ആവേശത്തോടെ പ്രതീക്ഷിച്ചിരുന്ന, പരസ്യത്തിൽ മുഖം വന്ന ദിവസം തന്നെ മരണവും തേടിയെത്തി എന്നത് ഏവരെയും ഏറെ സങ്കടത്തിലാക്കി. 

സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ച് ജിദ്ദ സെൻട്രൽ കമ്മിറ്റി സുപ്രഭാതം പത്രത്തിൽ സപ്ലിമെന്റ് ഇറക്കുന്ന വിവരം അറിഞ്ഞ ഉടൻ തന്നെ ഭാരവാഹികളെ ബന്ധപ്പെട്ട് എനിക്കും ഭാഗവാക്കാകണം എന്ന് അറിയിക്കുകയും അതിയായ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ ആശുപത്രിയിൽ അഡിമിറ്റ് ചെയ്യപ്പെടുകയായിരുന്നു. എന്നാൽ, അദേഹത്തിന്റെ ആഗ്രഹം പോലെ ഫോട്ടോ അച്ചടിച്ചു വന്ന ദിവസം, അത് കാണാൻ അദ്ദേഹം ഭൂമുഖത് ഇല്ല എന്നത് ഏവരെയും നൊമ്പരപ്പെടുത്തി. കഫ്തീരിയ പോലെയുള്ള ചെറിയ ജോലിയിൽ ആയിരുന്നിട്ടും സമസ്ത സമ്മേളന സപ്ലിമെന്റ് പോലെയുള്ള കാര്യങ്ങളിൽ തന്റെ ഭാഗം ഉണ്ടാകണമെന്ന ആഗ്രഹം അദ്ദേഹം സമസ്തയെ എത്രത്തോളം സ്നേഹിക്കുന്നുവെന്നത് വെളിപ്പെടുത്തുന്നതാണ്. അൽ റൗദ ഏരിയ ദഅവ വിംഗ് കൺവീനർ ആയിരുന്നു.

അതിമഹത്തായ സമ്മേളനത്തിൽ ഒരു ഭാഗം ആകുക എന്ന അദ്ദേഹത്തിന്റെ അതിയായ ആഗ്ഹം സഫലമാക്കിയാണ് പ്രവർത്തകരെ കണ്ണീരണിയിച്ച് അദ്ദേഹം അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായത്. സമ്മേളന നഗരിയിൽ അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാർഥന നടത്തുമെന്ന് എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി അറിയിച്ചു. സെൻട്രൽ തലങ്ങളിൽ മയ്യത്ത് നിസ്കാരങ്ങളും ഖത്മുൽ ഖുർആൻ ഹദിയ ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

35 വയസുകാരനായ ഇദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജിദ്ദ കിങ് ഫൈസൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഒരാഴ്ചയായി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. ജിദ്ദ ഹയ്യ് അൽറൗദയിൽ കഫ്ത്തീരിയയിൽ ജോലി ചെയ്തു വരികയായിരുന്നു.

ഖബറടക്കം ശനിയാഴ്ച സുബ്ഹ് നമസ്കാരാനന്തരം റുവൈസ് മഖ്ബറയിൽ നടക്കും. മയ്യത്ത് നമസ്കാരം സുബ്ഹ് നമസ്കാരം കഴിഞ്ഞ ഉടനെ റുവൈസ് പള്ളിയിൽ നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ തകർന്ന് വീണു; ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്ക്

International
  •  5 days ago
No Image

ദേശീയപാത ഉദ്ഘാടനത്തിൽ അവ​ഗണന; കാസർകോട് സമാന്തര ഉദ്ഘാടനത്തിന് പിന്നാലെ കോഴിക്കോട് മന്ത്രി റിയാസിന്റെ 'റോഡ് ഷോ' 

Kerala
  •  5 days ago
No Image

തമ്പാനൂരിൽ ഗണേശ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർ കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ഗള്‍ഫില്‍ വ്യോമപാതകള്‍ അടച്ചിടുമ്പോഴും യു.എ.ഇയില്‍ വിമാനങ്ങള്‍ പറക്കുന്നത് ഇങ്ങനെയാണ്; അറിഞ്ഞിരിക്കാം സുരക്ഷിത വ്യോമപാതകകളെ കുറിച്ച്

uae
  •  5 days ago
No Image

പ്രധാനമന്ത്രിക്ക് മുൻപേ 'എം.എൽ.എ വക' ഉദ്ഘാടനം; കാസർകോട് കേന്ദ്രത്തിനെതിരെ സമാന്തര ചടങ്ങുമായി സംസ്ഥാന സർക്കാർ

Kerala
  •  5 days ago
No Image

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി: മകന് 'സ്വാഭാവിക മരണം' നൽകണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് സുപ്രിം കോടതി

National
  •  5 days ago
No Image

ദേശീയപാത ഉദ്ഘാടനം: സംസ്ഥാന സർക്കാരിന്റെ കൂട്ട ബഹിഷ്കരണം; കൊച്ചിയിൽ പ്രധാനമന്ത്രിയുടെ വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ കോർപ്പറേഷൻ നീക്കം ചെയ്തു

Kerala
  •  5 days ago
No Image

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാന പൊലിസിൽ വഴിവിട്ട നിയമനം; കായിക പരീക്ഷയിൽ തോറ്റവർക്കും പങ്കെടുക്കാത്തവർക്കും എസ്.ഐ പദവി

Kerala
  •  5 days ago
No Image

'വെള്ളിയാഴ്ച പെരുന്നാളായാൽ നിർബന്ധ ജുമുഅയിൽ  പങ്കെടുക്കേണ്ടതില്ല'; വിചിത്രവാദവുമായി മുജാഹിദ് നേതാവ്

National
  •  5 days ago
No Image

ചെന്നിത്തല നവോദയയില്‍ വീണ്ടും വിദ്യാര്‍ഥി മരണം; കൊലപാതകമെന്ന് പിതാവ്, ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  5 days ago