HOME
DETAILS

നികുതി വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം; 2025ല്‍ ഒമാനിന് 1.3 ബില്യന്‍ റിയാല്‍ 

  
February 06, 2026 | 1:23 PM

oman tax revenue crosses ro 13 billion 2025

 

 

മസ്‌കത്ത്: 2025 സാമ്പത്തിക വര്‍ഷത്തില്‍ ഒമാനിലെ നികുതി വരുമാനം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ടാക്‌സ് അതോറിറ്റി പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഒമാന്‍ സര്‍ക്കാര്‍ മൊത്തം 1.3 ബില്യണ്‍ ഒമാനി റിയാല്‍ നികുതി വരുമാനം സമാഹരിച്ചു. ആദായ നികുതിയും മൂല്യവര്‍ധിത നികുതിയും (വാറ്റ്) ഉള്‍പ്പെടെയുള്ള പ്രധാന നികുതി ഇനങ്ങളില്‍ ഉണ്ടായ സ്ഥിരമായ വളര്‍ച്ചയാണ് ഈ റെക്കോര്‍ഡ് നേട്ടത്തിന് പിന്നിലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

വിവരങ്ങള്‍ പ്രകാരം, 2025ല്‍ ആദായ നികുതിയിലൂടെ 658 മില്യണ്‍ ഒമാനി റിയാല്‍, വാറ്റ് വഴിയിലൂടെ 631 മില്യണ്‍ ഒമാനി റിയാല്‍, എക്‌സൈസ് നികുതിയിലൂടെ 84 മില്യണ്‍ ഒമാനി റിയാല്‍ എന്നിങ്ങനെയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. എണ്ണവരുമാനത്തോട് ബന്ധമില്ലാത്തത് ശക്തിപ്പെടുത്തുകയെന്ന സര്‍ക്കാര്‍ നയങ്ങള്‍ ഫലപ്രദമായി നടപ്പാക്കപ്പെട്ടതിന്റെ വ്യക്തമായ സൂചനയാണിതെന്ന് സാമ്പത്തിക മേഖല വിലയിരുത്തുന്നു.

നികുതി രജിസ്‌ട്രേഷനിലും വലിയ മുന്നേറ്റമാണ് 2025ല്‍ ഉണ്ടായത്. 2021നോട് താരതമ്യം ചെയ്യുമ്പോള്‍, ആദായ നികുതി രജിസ്‌ട്രേഷന്‍ 88 ശതമാനവും, വാറ്റ് രജിസ്‌ട്രേഷന്‍ 120 ശതമാനവും, എക്‌സൈസ് നികുതി രജിസ്‌ട്രേഷന്‍ 222 ശതമാനവും വര്‍ധിച്ചതായി ടാക്‌സ് അതോറിറ്റി അറിയിച്ചു. കൂടുതല്‍ സ്ഥാപനങ്ങളും വ്യാപാരങ്ങളും ഔപചാരിക നികുതി സംവിധാനത്തിന്റെ ഭാഗമാകുന്ന പ്രവണതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

നികുതി ശേഖരണം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി ഇഇന്‍വോയ്‌സിംഗ് സംവിധാനം, ഡിജിറ്റല്‍ നിരീക്ഷണം, റിസ്‌ക് അധിഷ്ഠിത പരിശോധനകള്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ വ്യാപകമായി നടപ്പിലാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. ഇതുവഴി നികുതി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചുവെന്നും ടാക്‌സ് അതോറിറ്റി അറിയിച്ചു.

അതേസമയം, അന്താരാഷ്ട്ര നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുമായി ഡബിള്‍ ടാക്‌സേഷന്‍ ഒഴിവാക്കല്‍ കരാറുകള്‍ ഒമാന്‍ തുടരുകയാണ്. നിലവില്‍ ഏകദേശം 39 രാജ്യങ്ങളുമായി ഇത്തരം കരാറുകള്‍ നിലവിലുണ്ടെന്നും, ഇത് നികുതി സുതാര്യതയും രാജ്യാന്തര സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

എണ്ണവരുമാനത്തെ മാത്രം ആശ്രയിക്കാതെ, ശക്തവും സ്ഥിരതയുള്ളതുമായ സമഗ്ര സാമ്പത്തിക അടിത്തറ രൂപപ്പെടുത്തുക എന്ന ഒമാന്റെ ദീര്‍ഘകാല വികസന ലക്ഷ്യങ്ങളുടെ ഭാഗമായാണ് നികുതി മേഖലയിലെ ഈ മുന്നേറ്റമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Oman’s tax revenue crossed RO 1.3 billion in 2025, driven by strong growth in income tax, VAT and excise collections, according to the Tax Authority.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: 60 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി; നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ

Kerala
  •  6 days ago
No Image

ആഭരണങ്ങൾ മാത്രം 160 കോടി, വാർഷിക വരുമാനം 374 കോടി; അഭിഷേക് സിങ്‍വിക്ക് 2860 കോടിയുടെ ആസ്തിയെന്ന്‌ വെളിപ്പെടുത്തൽ

National
  •  6 days ago
No Image

ഇറാനിലെ യുഎസ് - ഇസ്റാഈൽ ആക്രമണം; മരണം 1,250 കടന്നു; കൊല്ലപ്പെട്ടവരിൽ 200 കുട്ടികളും.

International
  •  6 days ago
No Image

ഗൾഫ് സംഘർഷം: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസം; സഊദി വഴി നാട്ടിലെത്തിക്കാൻ എംബസികളുടെ നീക്കം

Saudi-arabia
  •  6 days ago
No Image

ഇറാൻ യുദ്ധം: ആഗോള വിപണിയിൽ എണ്ണവില 100 ഡോളർ കടന്നു; 2022-ന് ശേഷമുള്ള റെക്കോർഡ് വർധന

International
  •  6 days ago
No Image

അമേരിക്കൻ, ഇസ്റാഈൽ അംബാസഡർമാരെ പുറത്താക്കുന്ന രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത യാത്രാ; ആഗോള വിപണിയെ മുൾമുനയിലാക്കി ഇറാന്റെ പ്രഖ്യാപനം

International
  •  6 days ago
No Image

ബിന്ദു മേനോന്റെ ആരോപണങ്ങൾക്കിടെ ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭാ യോഗത്തിലും പങ്കെടുക്കും; മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

Kerala
  •  6 days ago
No Image

ഗൾഫിലെ യുദ്ധഭീതികൾക്കിടയിലും യു.എ.ഇ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; ഒറ്റ അപ്പാർട്ട്മെന്റ് വിറ്റുപോയത് 422 ദശലക്ഷം ദിർഹത്തിന്

uae
  •  6 days ago
No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  6 days ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  6 days ago