ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്; റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള തീരുവ പിൻവലിച്ചു
ഡൽഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്. കരാറിൽ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടിരിക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിനായി ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തിരുവ ഒഴിവാക്കുകയും ചെയ്തു. അമേരിക്കയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പരമാവധി നികുതി 18 ശതമാനമാക്കിയാണ് കുറച്ചത്. അമേരിക്കയിൽ നിന്നുമുള്ള വ്യത്യസ്ത ഉൽപ്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കും. അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും അടക്കം കാർഷിക വിഭവങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവ് നൽകും.
അഞ്ച് വർഷങ്ങൾക്കുള്ളിൽ 50000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് അമേരിക്ക ഇറക്കുമതി ചെയ്യും. കാർഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് നടപ്പിലാക്കിയിട്ടുള്ളത്. മണിച്ചോളം, സോയാബീൻ എണ്ണ, കശുവണ്ടി, ബദാം, പിസ്ത, പഴങ്ങൾ എന്നീ സാധനങ്ങൾക്ക് ഇന്ത്യ തീരുവ കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇന്ത്യയുടെ ക്ഷീരമേഖലയ്ക്കും സംരക്ഷണം ഉണ്ടാകും. ഓറഞ്ച്, മുന്തിരി, നാരങ്ങ, വാഴപ്പഴം, പ്ലം എന്നീ സാധനങ്ങൾക്ക് ഇന്ത്യ നികുതിയിളവ് നൽകില്ല. ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന കൊടുക്കുമെന്നും സംയുക്ത പ്രസ്താവനയും യുഎസ് വ്യക്തമാക്കി.
അതേസമയം അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറക്കുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന റബ്ബർ, പ്ലാസ്റ്റിക്, തുകൽ, ചെരുപ്പ്, തുണിത്തരങ്ങൾ, മരുന്നുകൾ, വിമാനഭാഗങ്ങൾ, വാഹന സ്പയർ പാർട്സ് എന്നീ ഉൽപ്പന്നങ്ങൾക്ക് ഇളവുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."