HOME
DETAILS

ഇ.യു, ബ്രിട്ടണ്‍ എന്നിവയ്ക്ക് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളുമായും വമ്പന്‍ വ്യാപാര കരാറിന് ഇന്ത്യ; പ്രവാസികള്‍ക്കും ഗ്രാമീണര്‍ക്കും ഒരു പോലെ നേട്ടം | India GCC Trade Deal

  
Web Desk
February 07, 2026 | 2:20 AM

India signs major trade deal with Gulf countries

ന്യൂഡല്‍ഹി: ബ്രിട്ടണുമായും യൂറോപ്യന്‍ യൂനിയുമായും (ഇ.യു) സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ വമ്പന്‍ കരാറിന് ശ്രമിക്കുന്നു. സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.സി.സിയുമായി സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. കരാറിന്റെ വ്യാപ്തിയും ചട്ടക്കൂടും നിശ്ചയിക്കുന്ന 'ടേംസ് ഓഫ് റഫറന്‍സില്‍'  ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും ഒപ്പുവച്ചു.
2024 - 25 സാമ്പത്തിക വര്‍ഷത്തില്‍ 179 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 15 ലക്ഷം കോടി രൂപ) റെക്കോര്‍ഡ് വ്യാപാരമാണ് ഇന്ത്യയും ജി.സി.സിയും തമ്മില്‍ നടത്തിയത്. പുതിയ സാഹചര്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുമായി കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ, അമേരിക്കയെയും ചൈനയെയും യൂറോപ്യന്‍ യൂണിയനെയും പിന്നിലാക്കി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര സഖ്യമായി ഗള്‍ഫ് മേഖല മാറും.
നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് രത്‌നങ്ങള്‍, ആഭരണങ്ങള്‍, ഇലക്ട്രോണിക്‌സ്, രാസവസ്തുക്കള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ഈ ഉല്‍പ്പന്നങ്ങളുടെ മേലുള്ള അധിക നികുതികളും മറ്റു തടസ്സങ്ങളും നീങ്ങും. ഇത് ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് വന്‍ ഉണര്‍വ് നല്‍കും. രാജ്യത്തിന്റെ ഗ്രാമീണമേഖലയില്‍ വരെ ഈ ഉണര്‍വ് പ്രതിഫലിക്കും. 
ജി.സി.സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യക്കാര്‍ക്കും ഈ കരാര്‍ ഗുണകരമാകും. സേവന മേഖലയിലെ നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ ഐ.ടി, എന്‍ജിനീയറിങ്, നഴ്‌സിങ് മേഖലകളിലുള്ള പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിക്കാന്‍ കരാര്‍ വഴിയൊരുക്കും. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കാലത്താണ് ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള വ്യാപാരകരാറിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ അത് വിവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. 
നിലവില്‍ യു.എ.ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ഇന്ത്യക്ക് പുറത്ത് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വസിക്കുന്ന രാജ്യവും കൂടിയാണ് യു.എ.ഇ. സഊദി അറേബ്യ, ഇന്ത്യയുടെ അഞ്ചാമത്തെയും വലിയ പങ്കാളിയാണ്. ഇന്ത്യയുടെ എല്‍.എന്‍.ജി ഇറക്കുമതിയിലെ പ്രധാനിയാണ് ഖത്തര്‍. ഒമാനുമായി ഇതിനകം തന്നെ ഇന്ത്യ പ്രത്യേക സാമ്പത്തിക കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.
നമ്മുടെ ഐ.ടി കമ്പനികള്‍ക്കും പെട്രോകെമിക്കല്‍ വ്യവസായത്തിനും ഗള്‍ഫ് വിപണിയില്‍ വലിയ അവസരങ്ങള്‍ ഈ കരാര്‍ തുറന്നുനല്‍കുമെന്ന് ഒപ്പിടല്‍ ചടങ്ങിന് അധ്യക്ഷത വഹിച്ച കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ലോകത്തെ വലിയ ഭക്ഷ്യധാന്യ ഉല്‍പ്പാദകരായ ഇന്ത്യക്ക് ഗള്‍ഫ് രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയും. പകരമായി, ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കുള്ള എണ്ണയും പ്രകൃതിവാതകവും സുഗമമായി ലഭ്യമാക്കാന്‍ ജി.സി.സി രാജ്യങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

India and the six-nation bloc of Middle Eastern nations, the Gulf Cooperation Council (GCC), inked terms of reference on Thursday for formally launching negotiations for a free trade agreement (FTA). The terms of reference (ToR) outline the scope and modalities of a proposed trade pact. Commerce and Industry Minister Piyush Goyal presided over the signing ceremony of the ToRs with GCC.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  12 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  12 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  12 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  12 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  12 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  12 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  12 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  12 days ago