HOME
DETAILS

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പിന്നില്‍ ക്വട്ടേഷനെന്ന് സ്പാ ഉടമ

  
Web Desk
February 07, 2026 | 4:09 AM

spa owner alleges contract behind gang rape incident in thiruvalla

പത്തനംതിട്ട: ഗുണ്ടാപിരിവ് നല്‍കാത്തതിന് പത്തനംതിട്ട തിരുവല്ലയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആരോപണവുമായി സ്പാ ഉടമ. കൂട്ടബലാത്സംഗത്തിന് പിന്നില്‍ ക്വട്ടേഷനാണെന്നാണ് സ്പാ ഉടമ സഞ്ജയിന്റെ ആരോപണം. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് വിവരം.

അതിനിടെ, കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ അന്വേഷണം പൊലിസുകാരിലേക്കും വ്യാപിപ്പിക്കും. സ്പാകളില്‍ നിന്ന് പൊലിസ് മാസപ്പടി വാങ്ങുന്നുവെന്ന ആരോപണമുണ്ട്. ഇക്കാര്യവും അന്വേഷിക്കും. പൊലിസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരാണെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. 

സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ ആറു പേരും ചേര്‍ന്നാണ് അക്രമിച്ചതെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ കാപ്പാ കേസ് പ്രതിയായ മരണസുബിന്‍ എന്ന സുബിന്‍ അലക്സാണ്ടറേയും മൂന്നു പേരെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. 

ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തിരുവല്ല നഗരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്പായിലെത്തിയ മരണ സുബിനും കൂട്ടാളികളും പല തവണ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടിരുന്നു. അമ്പതിനായിരം നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി. 

പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി കഴുത്തില്‍ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. മൂന്ന് പേര്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗുണ്ടാസംഘത്തെ ഭയന്ന് ജീവനക്കാര്‍ ആദ്യം പൊലിസില്‍ വിവരം അറിയിച്ചിരുന്നില്ല. പിന്നീട് പൊലിസ് വിവരം അറിഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. 

spa owner in thiruvalla alleges the gang rape of a woman employee was carried out on contract after extortion demands were refused, as police probe widens with more arrests likely.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

Kerala
  •  16 days ago
No Image

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

Kerala
  •  16 days ago
No Image

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

International
  •  16 days ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ചികിത്സ; സര്‍ക്കാര്‍ വരുമാനം നാല് ദശലക്ഷം ദിനാര്‍ പിന്നിട്ടു

bahrain
  •  16 days ago
No Image

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

bahrain
  •  16 days ago
No Image

കുളിർമയോടെ പുണ്യമാസം; യുഎഇയിൽ ഇത്തവണ തണുപ്പുള്ള റമദാൻ

uae
  •  16 days ago
No Image

സർക്കാർ ഇടപെടൽ; അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ തുക അനുവദിക്കാൻ ഉത്തരവ്

Kerala
  •  16 days ago
No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  16 days ago
No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  16 days ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  16 days ago