അഹമ്മദാബാദില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള സ്‌പൈസ് ജെറ്റ് സര്‍വീസ് ആരംഭിച്ചു; ആഴ്ചയില്‍ അഞ്ച് വിമാനങ്ങള്‍
ഷാര്‍ജ: ഇന്ത്യന്‍ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് അഹമ്മദാബാദിനും ഷാര്‍ജയ്ക്കും (SpiceJet Launches Ahmedabad - Sharjah Flights) ഇടയില്‍ പുതിയ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു. വ്യാഴാഴ്ച (ഫെബ്രുവരി 5) മുതലാണ് സര്‍വീസുകള്‍ക്ക് തുടക്കമായത്. ഗുജറാത്തിലെ സാമ്പത്തിക, സാംസ്‌കാരിക കേന്ദ്രമായ അഹമ്മദാബാദിനെ ഷാര്‍ജയുമായി ബന്ധിപ്പിക്കുന്നത് പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ആശ്വാസകരമാകും.
അടുത്തിടെ മ്യൂണിക്ക്, പ്രാഗ്, വിയന്ന തുടങ്ങിയ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ച ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് 2026 മാര്‍ച്ചില്‍ ലണ്ടനിലേക്കും നേരിട്ടുള്ള വിമാനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്.
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഗോള വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ സര്‍വീസ്. ഇന്ത്യ ഷാര്‍ജയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നായി തുടരുന്ന പശ്ചാത്തലത്തില്‍, അഹമ്മദാബാദിലേക്കുള്ള കണക്റ്റിവിറ്റി തന്ത്രപ്രധാനമായ നീക്കമാണെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി (SAA) വ്യക്തമാക്കി.
സര്‍വീസ് വിവരങ്ങള്‍:
* സര്‍വിസ്: ആഴ്ചയില്‍ അഞ്ച് ദിവസം (ചൊവ്വ, ബുധന്‍ ഒഴികെ).
* വിമാനം: ബോയിംഗ് 737.
* ലക്ഷ്യം: ബിസിനസ് യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും പുറമെ യു.എ.ഇയിലെ വലിയൊരു ശതമാനം വരുന്ന ഗുജറാത്തി പ്രവാസികള്‍ക്കും ഈ സര്‍വീസ് പ്രയോജനപ്പെടും.
English Summary: Indian carrier SpiceJet has officially launched a new non-stop flight service connecting Ahmedabad with Sharjah International Airport. The service commenced on February 5, 2026, and will operate five times a week (excluding Tuesdays and Wednesdays) using Boeing 737 aircraft.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."