HOME
DETAILS

സച്ചിൻ, കോഹ്‍ലി എന്നിവരെ പോലെ ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: മുൻ ഇന്ത്യൻ താരം

  
February 07, 2026 | 4:46 AM

Former Indian cricketer Kris Srikanth has praised youngster Vaibhav Suryavanshi

2026 അണ്ടർ 19 ലോകകപ്പ് വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കിരീട പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്തെറിഞ്ഞാണ് ഇന്ത്യ കിരീടം ചൂടിയത്. ഇന്ത്യയുടെ ആറാം അണ്ടർ 19 ലോകകപ്പ് നേട്ടമാണിത്. ടൂർണമെന്റിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ ഫൈനലിലും ഇംഗ്ലണ്ടിന് യാതൊരു അവസരവും നൽകാതെയാണ് വിജയം പിടിച്ചെടുത്തത്.

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. മത്സരത്തിൽ വെറും 55 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച വൈഭവ്, അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോർഡും സ്വന്തമാക്കി. 80 പന്തിൽ 175 റൺസെടുത്ത താരത്തിന്റെ ഇന്നിംഗ്സിൽ 15 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടുന്നു.

ഇപ്പോൾ വൈഭവിന്റെ ഈ തകർപ്പൻ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. സെക്ടർമാർ വൈഭവിന്റെ പ്രകടനങ്ങൾ കാണുന്നില്ലേയെന്നാണ്  ശ്രീകാന്ത് ചോദിച്ചത്. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി എന്നീ താരങ്ങളെ പോലെ ഒരു തലമുറയിൽ മാത്രം ലഭിക്കുന്ന താരമാണ് വൈഭവെന്നും ക്രിസ് ശ്രീകാന്ത് പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. 

"സെലക്ടർമാർ അവന്റെ പ്രകടനം ശ്രദ്ധിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു.  ദയവായി അവനെ വേഗത്തിൽ ഇന്ത്യൻ ടീമിൽ കളിപ്പിക്കുക. ഇപ്പോൾ മറ്റു മാർഗങ്ങൾ ഒന്നുമില്ല. പലരും അണ്ടർ 19 മുതൽ തന്നെ ഇന്ത്യയുടെ ക്യാപ്റ്റനായി മാറിയിട്ടുണ്ട്.  ലോകകപ്പ് ഫൈനലിലും ഐപിഎല്ലിലും  എല്ലാ ആഭ്യന്തര മത്സരങ്ങളിലും അവൻ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്നു.  അവൻ ഇതുവരെ എന്തെങ്കിലും ലക്ഷ്യം നേടാൻ ഇനി ബാക്കിയുണ്ടോ?

ഇതുപോലെ മികച്ച രീതിയിൽ കളിക്കുന്ന ഏതെങ്കിലും താരത്തെ എന്തുകൊണ്ട് ഇന്റർനാഷണൽ ക്രിക്കറ്റിൽ വേഗത്തിൽ അവസരം നൽകി കൂടാ. ഇനി ഒരു സീസൺ കൂടി കാത്തിരിക്കേണ്ട ആവശ്യമില്ല. അവൻ വളരെ ചെറുപ്പമാണ്. ഞാനായിരുന്നെങ്കിൽ ഈ ടി-20 ലോകകപ്പിൽ അവനെ റിസർവിൽ  നിർത്തുമായിരുന്നു. കാരണം അതിൽനിന്ന് അവന് ഒരുപാട് അനുഭവസമ്പത്ത് ലഭിക്കും. ഇപ്പോൾ വൈഭവ് അവന്റെ സ്ഥാനം നേടുകയാണ്. ഗൗതം ഗംഭീറും സെലക്ടർമാരും അത് കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  അത്തരം താരങ്ങളെ ഒരു തലമുറയിൽ ഒരിക്കൽ മാത്രമേ ലഭിക്കൂ. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി ഇപ്പോൾ വൈഭവ് സൂര്യവംശി. അവന് സൃഷ്ടിക്കാൻ കഴിയുന്ന സ്വാധീനം വളരെ അത്ഭുതകരമാണ്" ക്രിസ് ശ്രീകാന്ത് പറഞ്ഞു.

Former Indian cricketer Kris Srikkanth has praised youngster Vaibhav Suryavanshi. Srikkanth asked if the sectors are not seeing Vaibhav's performances. Kris Srikkanth also said that Vaibhav is a player who only comes in a generation like Sachin Tendulkar and Virat Kohli. The former Indian cricketer was speaking on his YouTube channel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  5 days ago
No Image

യുദ്ധം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ്; ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം

International
  •  5 days ago
No Image

പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍; ജനവാസമേഖല ഒഴിവാക്കാന്‍ പുതിയ നീക്കം; കടലിന് മുകളില്‍ വെച്ച് ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടും

qatar
  •  5 days ago
No Image

ദി റിയൽ കേരള സ്റ്റോറി! സഞ്ജുവിന്റെ കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം

Cricket
  •  5 days ago
No Image

ഇറാനെ ആക്രമിക്കാന്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല; ആരോപണം തള്ളി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശി ഒളിവില്‍; വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  5 days ago
No Image

വിനോദസഞ്ചാരികളെ ഹോട്ടലുകളില്‍ നിന്ന് ഒഴിപ്പിക്കരുത്, പണമില്ലെങ്കില്‍ സര്‍ക്കാര്‍ തരും; നിര്‍ദ്ദേശവുമായി ദുബൈ ടൂറിസം വകുപ്പ്

uae
  •  5 days ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

ലബനാനും ഇറങ്ങുന്നു; ഹൈഫയിലെ സൈനികത്താവളത്തില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ബൈറൂത്തില്‍ ബോംബിട്ട് ഇസ്‌റാഈല്‍| Israel, US Attack on Iran Live  

International
  •  5 days ago