HOME
DETAILS

Hajj 2026: വിസ നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും; ചരിത്രത്തിലാദ്യമായി നേരത്തെ തുടക്കം

  
February 07, 2026 | 4:16 AM

Saudi Arabia to Issue Hajj 2026 Visas from February 8

റിയാദ്: 2026ലെ ഹജ്ജ് (Hajj-2026) തീര്‍ഥാടനത്തിനുള്ള വിസകള്‍ അനുവദിക്കുന്നത് നാളെ (ഫെബ്രുവരി 8) മുതല്‍ ആരംഭിക്കുമെന്ന് സഊദി അറേബ്യ അറിയിച്ചു. സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും നേരത്തെ വിസ നടപടികള്‍ ആരംഭിക്കുന്നത്. വൈകിയുള്ള അപേക്ഷകള്‍ മൂലമുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും അനധികൃത ഏജന്റുമാരെ തടയാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
തീര്‍ഥാടകര്‍ക്കും വിദേശ സര്‍ക്കാരുകള്‍ക്കും യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കുകയും താമസസൗകര്യം, ഗതാഗതം എന്നിവ നേരത്തെ ആസൂത്രണം ചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹജ്ജ്- ഉംകാര്യ മന്ത്രാലയം അറിയിച്ചു. 
മതിയായ രേഖകളില്ലാതെ എത്തുന്നവരെ തടയാനും സുരക്ഷ ഉറപ്പാക്കാനും നേരത്തെയുള്ള വിസ വിതരണം വഴി സാധിക്കുമെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ആക്കിയാലുള്ള ഗുണം

വിസ നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയായിരിക്കും ഇത്തവണ. അംഗീകൃത ചാനലുകള്‍ വഴി മാത്രമേ വിസകള്‍ അനുവദിക്കൂ. വിസ നേരത്തെ ലഭിക്കുന്നത് വിമാന ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാനും മെഡിക്കല്‍ പരിശോധനകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനും തീര്‍ഥാടകരെ സഹായിക്കും.
വിഷന്‍ 2030ന്റെ ഭാഗമായി ഹജ്ജ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെയും തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ തീരുമാനം.

Saudi Arabia will begin issuing Hajj 2026 visas starting this Sunday, February 8, marking one of the earliest launches in recent years. The Ministry of Hajj and Umrah introduced this early rollout to streamline logistical planning, avoid last-minute bottlenecks, and curb unauthorized pilgrimage attempts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതീഷിന്റെ പടിയിറക്കം; അമിത് ഷായുടെ തന്ത്രപരമായ നീക്കത്തിൽ ബിഹാറിൽ വഴിമാറി നിതീഷ് കുമാർ, പകരം രാജ്യസഭയിലേക്ക്

National
  •  9 days ago
No Image

മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സർക്കാർ; സ്വകാര്യബസുകൾ നിയമലംഘനംആവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കും

Kerala
  •  9 days ago
No Image

മാന്നാറിൽ 56-കാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; കൊലക്കേസ് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

crime
  •  9 days ago
No Image

അയവില്ലാതെ പശ്ചിമേഷ്യൻ പോരാട്ടം: ഇറാനില്‍ 1,400 മരണം; ലബനാനില്‍ 230

International
  •  9 days ago
No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  10 days ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  10 days ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  10 days ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  10 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  10 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  10 days ago