HOME
DETAILS

ഫരീദാബാദില്‍ ആകാശ ഊഞ്ഞാല്‍ തകര്‍ന്നു വീണു: രക്ഷാപ്രവര്‍ത്തനത്തിനിടെ പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം

  
Web Desk
February 08, 2026 | 3:15 AM

brave cop martyred while saving lives in faridabad fair ride collapse

 

ഫരീദാബാദ്: ഹരിയാനയിലെ പ്രശസ്തമായ സൂരജ്കുണ്ഡ് മേളയ്ക്കിടെയുണ്ടായ വന്‍ അപകടത്തില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാല്‍വാല്‍ പൊലിസ് ലൈന്‍സിലെ ഇന്‍സ്‌പെക്ടര്‍ ജഗദീഷ് പ്രസാദാണ് മരിച്ചത്. നിയന്ത്രണം വിട്ട് തകര്‍ന്നു വീണ 'സുനാമി സ്വിംഗില്‍' നിന്ന് ആളുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച വൈകുന്നേരം 6:15 ഓടെയാണ് സംഭവം. ഏകദേശം 15 പേരുമായി ഉയരത്തില്‍ കറങ്ങിക്കൊണ്ടിരുന്ന ഭീമന്‍ ഊഞ്ഞാല്‍ (Tsunami Swing) പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വായുവില്‍ മറിയുകയും താഴേക്ക് പതിക്കുകയുമായിരുന്നു. ഊഞ്ഞാല്‍ തകര്‍ന്നു വീഴുന്നത് കണ്ട് അവിടെയുണ്ടായിരുന്നവരെ രക്ഷിക്കാന്‍ ജഗദീഷ് പ്രസാദ് ഓടിയെത്തി. ഈ ശ്രമത്തിനിടയില്‍ ഊഞ്ഞാലിന്റെ ഭാഗങ്ങള്‍ ഇടിച്ച് അദ്ദേഹത്തിന്റെ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. അടുത്ത മാസം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ഈ ധീരനായ ഉദ്യോഗസ്ഥന്‍ ലോകത്തോട് വിടപറഞ്ഞത്.

 

സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയുടെ നേതൃത്വത്തില്‍ മേള നഗരി ഒഴിപ്പിക്കുകയും പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി നായബ് സൈനി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ജനുവരി 31ന് ആരംഭിച്ച മേള ഫെബ്രുവരി 15 വരെ തുടരാനിരിക്കെയാണ് ഈ അപ്രതീക്ഷിത ദുരന്തം.

 

An inspector from the Palwal Police Lines, Jagdish Prasad—who was set to retire next month—lost his life while heroically trying to rescue people after a "Tsunami Swing" ride collapsed at the Surajkund Mela in Faridabad, leaving 13 others injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  5 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  5 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  5 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  5 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  5 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  5 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  6 days ago