HOME
DETAILS

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലിസ്; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും

  
Web Desk
February 08, 2026 | 5:42 AM

thiruvalla-spa-gang-rape-accused-fled-state-police-probe

പത്തനംതിട്ട: തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗ കേസിലെ ഒളിവിലുള്ള പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു. പ്രതികളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. 

അന്വേഷണം അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് ഒരു സഹപ്രവര്‍ത്തക സ്പായിലുണ്ടായിരുന്നു. അവര്‍ ഗുണ്ടാസംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകയുടെ ഒരു ആണ്‍സുഹൃത്ത് ഉണ്ടെന്നും ഇയാള്‍ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സഹപ്രവര്‍ത്തകയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലിസ്.

 

ക്വട്ടേഷന്‍ ആണോ എന്ന കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. പൊലിസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അക്കാര്യം തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. എല്ലാ കാര്യങ്ങളും അന്വേഷിക്കും. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും അന്വേഷിക്കും. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

സുബിന്‍ അലക്‌സാണ്ടറിനെതിരെ വീണ്ടും കാപ്പാ ചുമത്തും. തിരുവല്ലയില്‍ അടക്കം പൊലിസ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. ഏതെങ്കിലും പൊലിസുകാര്‍ക്ക് ഇതുമായി ബന്ധമുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു. ഗുണ്ടാ പിരിവ് എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.

സ്പാ ഉടമ ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇരയുടെയും ഉടമയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കും. എല്ലാ സ്പായുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാനും തീരുമാനിച്ചതായി ജില്ലാ പൊലിസ് മേധാവി പറഞ്ഞു.

ഫെബ്രുവരി ഒന്നിന് നടന്ന നടുക്കുന്ന സംഭവത്തില്‍ കാപ്പാ കേസ് പ്രതി കുറ്റപ്പുഴ സ്വദേശി പാപ്പാനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ (27), മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38) എന്നിവര്‍ ആണ് അറസ്റ്റിലായത്. സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ഇവര്‍ അതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തിരുവല്ല നഗരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്പായിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കാപ്പാ കേസ് പ്രതി സുബിനും കൂട്ടാളികളും പല തവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടു. അമ്പതിനായിരം നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി.

പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി. ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി. കഴുത്തില്‍ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന 25000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്.

സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയും എന്നായിരുന്നു ഗുണ്ടകളുടെ ഭീഷണി. മൂന്നാം തിയതി ആണ് പൊലിസ് കേസ് എടുത്തത്.

Police have indicated that the accused in the gang rape case at a spa in Thiruvalla have fled the state. Efforts to trace and apprehend the absconding suspects have been intensified.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  5 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  5 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  5 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  5 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  5 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  5 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  6 days ago