HOME
DETAILS

അനധികൃത സ്പാകള്‍ക്കെതിരെ 'സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി' തിരുവനന്തപുരം നഗരസഭ; കര്‍ശന നടപടിക്ക് മേയറുടെ നിര്‍ദേശം

  
February 09, 2026 | 2:59 AM

trivandrum mayor crackdown strict action against Illegal spas

 

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ അനധികൃത സ്പാ കേന്ദ്രങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചു. എത്ര സ്പാകള്‍ക്ക് നിലവില്‍ അനുമതിയുണ്ടെന്ന് കൃത്യമായി പരിശോധിക്കുമെന്നും നിയമലംഘനം നടത്തുന്നവര്‍ 'ഏത് കൊലകൊമ്പനായാലും' വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മേയര്‍ വി.വി രാജേഷ് വ്യക്തമാക്കി.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്പാകളുടെയും ലൈസന്‍സുകള്‍ അടിയന്തരമായി പരിശോധിക്കും. സ്പാകളുടെ മറവില്‍ നടക്കുന്ന ക്രോസ് മസാജിങ് ഒരു കാരണവശാലും അനുവദിക്കില്ല. സ്പാകളില്‍ ജോലി ചെയ്യുന്നവര്‍ കൃത്യമായ പരിശീലനം ലഭിച്ചവരാണെന്ന് ഉറപ്പുവരുത്തും. ഗുണ്ടാസംഘങ്ങളുടെ സംരക്ഷണം ഇത്തരം കേന്ദ്രങ്ങള്‍ക്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. അനധികൃത കേന്ദ്രങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഡോക്ടര്‍മാരെ കണ്ടെത്തി മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കും. 

ലൈസന്‍സില്ലാത്ത സ്പാ പൂട്ടി; മിന്നല്‍ പരിശോധനയുമായി നഗരസഭ

മേയറുടെ പ്രഖ്യാപനത്തിന് പിന്നാലെ നഗരഹൃദയത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്പായ്ക്ക് നഗരസഭ പൂട്ടുവീഴ്ത്തി. സെക്രട്ടറിയേറ്റിന് എതിര്‍വശത്തുള്ള 'സ്പര്‍ശന്‍ വെല്‍നെസ്' എന്ന സ്ഥാപനത്തിലാണ് ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന നടത്തിയത്. 23കാരിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം.

സ്പായുടെ പ്രീമിയം വിഭാഗം പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ഈ ഭാഗം ഉദ്യോഗസ്ഥര്‍ പൂട്ടി മുദ്രവച്ചു. ഈ കേന്ദ്രത്തില്‍ ക്രോസ് മസാജിങ് നടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. 'നഗരത്തിന്റെ അന്തരീക്ഷം മോശമാക്കാന്‍ ആരെയും അനുവദിക്കില്ല. കൃത്യമായ നിയമങ്ങള്‍ പാലിച്ചു മാത്രമേ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂവെന്നും മേയര്‍.

The Thiruvananthapuram Corporation has launched a major crackdown on unauthorized spas, following the closure of a prominent establishment for operating without a license and allegedly facilitating illegal activities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  2 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  2 days ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  2 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  2 days ago
No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  2 days ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  2 days ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  2 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  2 days ago