HOME
DETAILS

അനധികൃത സ്വത്ത് സമ്പാദനം:  മുന്‍ മന്ത്രി വി.എസ് ശിവകുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

  
Web Desk
February 09, 2026 | 5:19 AM

vs sivakumar gets vigilance clean chit in illegal asset case

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി വി.എസ് ശിവകുമാറിന് ക്ലീന്‍ചിറ്റ്. നേരത്തെ പുറത്തു വന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് വിജിലന്‍സ് സിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നാണ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.  എന്നാല്‍ ശിവകുമാറിന് ഒപ്പം ഉണ്ടായിരുന്ന ചിലര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  ഇവര്‍ക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് അന്വേഷണത്തിന് പിന്നാലെ വിജിലന്‍സ് സംശയം പ്രകടിപ്പിച്ചുരുന്നു.ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ് ശിവകുമാറിന്റെ ആസ്തിവകകളില്‍ വലിയ വ്യത്യാസമുണ്ടായെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാര്‍ നേടിയെടുത്തുവെന്നും അന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത ഈ കേസിന്റെ തുടര്‍ച്ചയായാണ് കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിലേക്ക് ഇഡി കടക്കുന്നത്. 2020ല്‍ ശിവകുമാറിന്റെയും ബിനാമികളുടെയും വീടുകളില്‍ ഇഡി റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശിവകുമാറിനെതിരായ കണ്ടെത്തലുകള്‍ തള്ളുന്നതാണ് നിലവിലെ വിജിലന്‍സ് റിപ്പോര്‍ട്ട്. 

former kerala minister vs sivakumar has been given a clean chit by the vigilance department in the illegal asset case. the latest report submitted to the government rejects earlier findings but recommends income tax investigation against some associates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  2 days ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  2 days ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  2 days ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  2 days ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  2 days ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  2 days ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  2 days ago
No Image

വിലക്കയറ്റം തടയാന്‍ ഖത്തറില്‍ വ്യാപക പരിശോധന

qatar
  •  2 days ago
No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  2 days ago