HOME
DETAILS

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും; കറുത്ത വസ്ത്രം ധരിച്ച് ബുത്തിലെത്തി ചാണ്ടി ഉമ്മന്‍, പ്രതിഷേധമെന്ന് പ്രതികരണം

  
April 09, 2026 | 6:31 AM

kerala-votes-against-oommen-chandy-attackers-chandy-oommen-black-protest

പുതുപ്പള്ളി: പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സര്‍ക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ് ഇന്നെന്ന് ചാണ്ടി ഉമ്മന്‍. എന്റെ പിതാവിനെ അന്യായമായി ഒന്‍പത് വര്‍ഷക്കാലം ഈ സര്‍ക്കാര്‍ വേട്ടയാടി. അങ്ങനെ വേട്ടയാടിയവര്‍ക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 

പണി തീരാത്ത മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ ചാണ്ടിയുടെ പേരിട്ട് അദ്ദേഹത്തെ അപമാനിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് തരാതെ വേട്ടയാടി. വികസനപ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. അതിനുള്ള പ്രതിഷേധം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല സ്വര്‍ണ്ണക്കൊള്ള, നാടിനെ ആകെ ബാധിച്ച പ്രശ്‌നങ്ങളിലെല്ലാം പ്രതിഷേധമുണ്ട്. ജനങ്ങള്‍ പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ ആ പ്രതിഷേധം കാണിക്കും. കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 

പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് ചാണ്ടി ഉമ്മന്‍ പളിങ്ങ് ബൂത്തിലെത്തിയത്. പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 140-ാം നമ്പര്‍ ബൂത്തില്‍ അമ്മ മറിയാമ്മ ഉമ്മന്‍, സഹോദരി മറിയ എന്നിവര്‍ക്കൊപ്പമെത്തിയാണ് ചാണ്ടി ഉമ്മന്‍ വോട്ട് രേഖപ്പെടുത്തിയത്. 

 

Chandy Oommen arrived at the polling booth wearing black attire, describing it as a protest against those who allegedly targeted former Chief Minister Oommen Chandy. He stated that Kerala would respond through the ballot, turning the election into a referendum on the treatment of his father. The symbolic gesture has added emotional and political weight to the ongoing elections.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  2 days ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  2 days ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  2 days ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  2 days ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  2 days ago
No Image

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

Kerala
  •  2 days ago
No Image

'ചെറുത്ത് നിൽപിന്റെ ജ്വാലകൾ പടരട്ടെ, ഫാസിസ്റ്റ് ബി.ജെ.പിയുടെ ധാർഷ്ട്യം അണയട്ടെ'  മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ കരിദിനാചരണത്തിന് തുടക്കമിട്ട് സ്റ്റാലിൻ

National
  •  2 days ago
No Image

മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; വനിതാ പഞ്ചായത്തംഗത്തിന് നേരെ അക്രമം

Kerala
  •  2 days ago
No Image

കൊല്ലത്ത് ഉത്സവത്തിനിടെ ഗാനമേളയ്ക്ക് നൃത്തം ചെയ്ത വയോധികനെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി

Kerala
  •  2 days ago
No Image

ആഗോള എ.ഐ ഹബ്ബുകളുടെ പട്ടികയില്‍ മുന്‍നിരയില്‍ ഇടംനേടി യു.എ.ഇ; എല്ലാ മേഖലകളിലും എ.ഐ

uae
  •  2 days ago

No Image

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയ ബില്ലുകളും ഇന്ന് സഭയിൽ; പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

National
  •  2 days ago
No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  2 days ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  2 days ago