തെറാപ്പി ഉപകരണങ്ങളുടെ സമര്‍പ്പണവും ഓണാഘോഷവും
പുതുക്കാട്: ചെങ്ങാലൂര്‍ ഓട്ടിസം പാര്‍ക്കില്‍ തെറാപ്പി ഉപകരണങ്ങളുടെ സമര്‍പ്പണവും ഓണാഘോഷവും കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ അധ്യക്ഷനായി. 2014ല്‍ സ്ഥാപിച്ച ഓട്ടിസം പാര്‍ക്ക് പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രൊഫ. സി.രവീന്ദ്രനാഥിന്റെ വേറിട്ട ഒരു വികസന മാതൃകയാണ്. ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറി പോകാതെ പൊതു വിദ്യാഭ്യാസ രംഗത്ത് നിലനിര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. ഇനിയും മെച്ചപ്പെട്ട അവസ്ഥ ഓട്ടിസം പാര്‍ക്ക് കൈവരിക്കുമെന്നു മന്ത്രി പറഞ്ഞു. തണല്‍ അസോസിയേഷന്‍, വടകര സ്വദേശി രാധാകൃഷ്ണന്‍ എന്നിവര്‍ സംഭാവന ചെയ്ത 2.5 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഈ ഉപകരണങ്ങള്‍ വാങ്ങിയത്. ഷാജു കാളിയങ്കര, സതി സുധീര്‍, ബിന്ദു പരമേശ്വരന്‍, രാജു തളിയപ്പറമ്പില്‍, ജെന്‍സണ്‍ പി.വി, ഹയറുന്നിസ കെ.എ, രമ.കെ, ബിന്ദു തിലകന്‍, ഗ്ലിന്റ ലൂയിസ്, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു ഓണസദ്യയും കുട്ടികളും, അധ്യാപകരും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."