HOME
DETAILS

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 57,130 കുട്ടികൾക്ക് ആധാറില്ല; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ 

  
ഗിരീഷ് കെ നായർ
February 11, 2026 | 2:16 AM

57130 children in public schools in the state do not have Aadhaar the highest number in Malappuram district

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ  57,130 കുട്ടികൾക്ക് ആധാർ കാർഡില്ല. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ ആധാർ എടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 15,472 പേരാണ് ഇനിയും ആധാർ എടുക്കാൻ ബാക്കിയുള്ളത്.
കുട്ടികൾക്ക് സ്‌കൂളുകൾ വഴി നേരിട്ട് ആധാർ എടുക്കാനും ബയോമെട്രിക് വിവരങ്ങൾ പുതുക്കാനുമുള്ള (മാൻഡേറ്ററി ബയോമെട്രിക് അപ്‌ഡേറ്റ്) സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിനായി അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സ്‌കൂളുകളിൽ പ്രത്യേക ക്യാംപുകൾ സംഘടിപ്പിച്ചു വരുന്നുമുണ്ട്. ഇതിനിടയിലാണ് ഇത്രയും കുട്ടികൾക്ക് ഇനിയും ആധാർ ഇല്ലെന്ന വിവരവും പുറത്തുവരുന്നത്. ജനന സർട്ടിഫിക്കറ്റ് പോലുള്ള രേഖകളിലെ പിശകുകളോ ലഭ്യതക്കുറവോ എൻറോൾമെന്റിന് തടസമാകുന്നെന്നാണ് ലഭ്യമാകുന്ന വിവരം. അഞ്ച് വയസിലും പതിനഞ്ച് വയസിലും നിർബന്ധമായും ചെയ്യേണ്ട ബയോമെട്രിക് പുതുക്കൽ പലരും കൃത്യസമയത്ത് ചെയ്യാത്തത് ആധാർ അസാധുവാകാൻ കാരണമാകുന്നുമുണ്ട്.

സംസ്ഥാനത്തെ ഏകദേശം 91.61 ശതമാനം വിദ്യാർഥികൾ സ്‌കൂൾ പ്രവേശനത്തിനായി ആധാർ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 2025 അധ്യയന വർഷത്തിന്റെ ആറാം പ്രവൃത്തി ദിനത്തിലെ കണക്കനുസരിച്ച്, ഒന്നാം ക്ലാസിൽ ചേർന്നവരിൽ ഏകദേശം 20,000 കുട്ടികൾക്ക് ആധാർ കാർഡ് ഉണ്ടായിരുന്നില്ല. മൊത്തം കണക്കെടുത്താൽ ഏകദേശം 80,000 വിദ്യാർഥികൾ ഇതുവരെ ആധാർ വിവരങ്ങൾ നൽകിയിട്ടില്ലെന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമർപ്പിക്കപ്പെട്ട വിവരങ്ങളിൽ ഏകദേശം 3.41 ശതമാനം രേഖകൾ (പേര്, ലിംഗഭേദം തുടങ്ങിയവയിലെ തെറ്റുകൾ കാരണം) അസാധുവായി കണക്കാക്കപ്പെട്ടിട്ടുണ്ട്. 

അതേസമയം, കുട്ടികളുടെ ആധാർ വിവരങ്ങൾ ചേർക്കാത്തതുമൂലം അധ്യാപക തസ്തികകൾ നഷ്ടമാകുന്ന സ്ഥിതിയുണ്ട്. സ്‌കൂളിലെ കുട്ടികളുടെ എണ്ണം കണക്കാക്കി അധ്യാപകരെ നിശ്ചയിക്കുന്ന (സ്റ്റാഫ് ഫിക്‌സേഷൻ) രീതിയിലാണ് ആധാർ നിർബന്ധമാക്കിയിരിക്കുന്നത്. ആധാർ ഇല്ലാത്ത കുട്ടികളെ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്താത്തത് കാരണം കഴിഞ്ഞ വർഷം മാത്രം ഏകദേശം 4,090 അധ്യാപക തസ്തികകൾ ഇല്ലാതായതായി റിപ്പോർട്ടുണ്ട്.സ്‌കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമല്ലെന്ന് സുപ്രിംകോടതി ഉത്തരവുണ്ടെങ്കിലും, കേരള വിദ്യാഭ്യാസ നിയമം (കെ.ഇ.ആർ) പ്രകാരം യു.ഐ.ഡി നിർബന്ധമാക്കുന്നത് എയ്ഡഡ് സ്‌കൂളുകൾ നിയമപരമായി ചോദ്യം ചെയ്യുന്നുണ്ട്. വ്യാജ പ്രവേശനം തടയാൻ ആധാർ വിവരങ്ങൾ ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം.  5 വയസ്സിലും 15 വയസ്സിലും കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കേണ്ടതുണ്ട്. 

നിർബന്ധിത ബയോമെട്രിക് പുതുക്കൽ പൂർത്തിയാക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കാനും സേവനം എല്ലാവർക്കും ലഭ്യമാക്കാനും ലക്ഷ്യമിട്ട്  7 മുതൽ 15 വരെ പ്രായക്കാരായ കുട്ടികളുടെ ബയോമെട്രിക് പുതുക്കലിന്റെ   ഫീസ് 2025 ഒക്ടോബർ 1 മുതൽ ഒരു വർഷത്തേക്ക് യു.ഐ.ഡി.എ.ഐ ഒഴിവാക്കിയിരുന്നു. കൂടാതെ 5 മുതൽ 7 വരെ  വയസ്സിനും 15 മുതൽ 17 വരെ വയസ്സിനും ഇടയിലുള്ള കുട്ടികളുടെ ബയോമെട്രിക് പുതുക്കൽ നടപടികളും സൗജന്യമായി തുടരുന്നുണ്ട്.

ആധാർ അനിവാര്യം

ആധാർ ഇല്ലാത്ത കുട്ടികൾക്ക് സൗജന്യ യൂണിഫോം, യൂണിഫോം അലവൻസ് എന്നിവ നൽകുന്നില്ലെന്ന് നിയമസഭയിൽ വ്യക്തമാക്കപ്പെട്ടിരുന്നു. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം എന്നീ വിവരങ്ങൾക്കൊപ്പം ഫോട്ടോയും ജനന സർട്ടിഫിക്കറ്റും  നൽകിയാണ് ആധാറിൽ ചേർക്കുന്നത്.  ഇവരുടെ വിരലടയാളവും ഐറിസ് ബയോമെട്രിക്‌സും പൂർണവളർച്ചയാവാത്തതിനാൽ ശേഖരിക്കാറില്ല.  അതിനാൽ 5 വയസ്സും 15 വയസ്സും പൂർത്തിയാകുമ്പോൾ നിർബന്ധിത ബയോമെട്രിക് പുതുക്കൽ പ്രക്രിയയിലൂടെ ആധാറിൽ വിരലടയാളവും ഐറിസ് വിവരങ്ങളും നൽകുന്നത് അനിവാര്യമാണ്. ആധാറിൽ ഈ വിവരങ്ങളുടെ അഭാവം വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിലെ ആനുകൂല്യങ്ങൾക്ക് ആധികാരികത പരിശോധിക്കാനും  നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി  തുടങ്ങിയ മത്സര പരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും രജിസ്റ്റർ ചെയ്യാനും പ്രയാസം സൃഷ്ടിച്ചേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കണം; കർശന നടപടികളുമായി കേന്ദ്ര സർക്കാർ

National
  •  2 hours ago
No Image

ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

Kerala
  •  2 hours ago
No Image

ജാമ്യം ലഭിക്കാൻ പണം കെട്ടിവയ്ക്കേണ്ടതില്ല; സുപ്രിംകോടതി

National
  •  2 hours ago
No Image

114 റാഫേൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങും; ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ

National
  •  2 hours ago
No Image

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം; ലോക്‌സഭാ സ്പീക്കർ ഓം ബിർല സഭയിൽ നിന്നും വിട്ടുനിൽക്കും

National
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എൻ വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധി

Kerala
  •  3 hours ago
No Image

സോഷ്യൽ മീഡിയയിൽ കടുപ്പിച്ച് കേന്ദ്രം: എഐ ഉള്ളടക്കത്തിന് ലേബൽ നിർബന്ധം; നിയമലംഘനം നീക്കം ചെയ്യാൻ ഇനി 3 മണിക്കൂർ മാത്രം

National
  •  10 hours ago
No Image

ഡ്രോൺ കണ്ടതും രക്ഷിതാക്കൾ ചിതറിയോടി; ജനലിൽ തൂങ്ങിക്കിടന്ന് 'തുണ്ട്' കൈമാറ്റം; മഹാരാഷ്ട്രയിൽ കോപ്പിയടി പിടികൂടി

crime
  •  11 hours ago
No Image

റമദാൻ 2026: ഒമാനിൽ പ്രവൃത്തി സമയം കുറച്ചു; പൊതു-സ്വകാര്യ മേഖലകളിലെ പുതിയ സമയക്രമം ഇങ്ങനെ

oman
  •  11 hours ago
No Image

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Kerala
  •  12 hours ago


No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  12 hours ago
No Image

യു.എസ് - ബംഗ്ലാദേശ് വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; യു.എസ് വസ്ത്രവിണിയില്‍ ഇന്ത്യന്‍ ആധിപത്യം ഇല്ലാതാകും, കുറഞ്ഞ വിലയ്ക്ക് ബംഗ്ലാദേശ് വസ്ത്രങ്ങള്‍ ലഭിക്കും | US-Bangladesh Trade Pact

Economy
  •  7 hours ago
No Image

മാർച്ച് മുതൽ യുടിഎസ് ആപ്പ് പണി നിർത്തുന്നു; പകരം റെയിൽവേയിൽ പുതിയ ടിക്കറ്റിംഗ് സംവിധാനം: റെയിൽ വൺ ആപ്പ് രജിസ്‌ട്രേഷൻ എങ്ങനെയെന്നറിയാം

Kerala
  •  13 hours ago
No Image

റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; സഊദി-ഖത്തർ അതിവേഗ ട്രെയിൻ കരാറിന് മന്ത്രിസഭാ അംഗീകാരം

Saudi-arabia
  •  13 hours ago