HOME
DETAILS

സഅദിയാത്ത് ഐലന്‍ഡിലെ അഡ്‌നോക് ഹബ്ബില്‍ 'ലുലു ഡെയ്‌ലി' തുറന്നു

  
Web Desk
February 11, 2026 | 2:31 AM

Lulu Daily opens at ADNOC Hub on Saadiyat Island

അബൂദബി: കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉപയോക്താക്കള്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഡ്‌നോക് ഡിസ്ട്രിബ്യൂഷനുമായി കൈ കോര്‍ത്ത് ലുലു. അബൂദബി സഅദിയാത് ഐലന്‍ഡിലെ അഡ്‌നോക് ഹബ്ബില്‍ ലുലു ഡെയ്‌ലി തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ സി.ഇ.ഒ എ!ഞ്ചി. ബദര്‍ സഈദ് അല്‍ ലംകി ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ, വിവിധ അഡ്‌നോക് ഹബ്ബുകളില്‍ നാല് പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ എം.എ യൂസഫലി, ബദര്‍ സഈദ് അല്‍ ലംകി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു.
അഡ്‌നോക് ഹബ്ബിലെത്തുന്ന വാഹന യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുകയെന്ന 'ദി ഹബ് ബൈ അഡ്‌നോക്' പദ്ധതിയുടെ ഭാഗമായാണ് അഡ്‌നോക് ഹബ്ബുകളിലെ ലുലു സ്റ്റോര്‍. റീടെയ്ല്‍ സേവനങ്ങള്‍ക്ക് പുറമേ, ഇലക്ട്രിക്കല്‍ വെഹിക്കള്‍ ചാര്‍ജിങ്ങ്, കാര്‍ സര്‍വിസ് ഏരിയ, റസ്റ്ററന്റുകള്‍, കോ വര്‍ക്കിങ്ങ് സ്‌പേസ് തുടങ്ങിയവും 'ദി ഹബ് ബൈ അഡ്‌നോക്' പദ്ധതിയുടെ ഭാഗമായി അഡ്‌നോക് ഹബ്ബുകളില്‍ സജ്ജമാക്കുന്നുണ്ട്.

അഡ്‌നോക് ഡിസ്ട്രിബ്യൂഷനുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും, കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉപഭോക്താകള്‍ക്ക് ലഭ്യമാക്കുകയാണെന്നും എം.എ യൂസഫലി പറഞ്ഞു. യാത്രാ വേളയില്‍ പോലും മികച്ച ഷോപ്പിങ്ങ് സൗകര്യമാണ് അഡ്‌നോക് ഹബ്ബുകളിലെ ലുലു സ്റ്റോര്‍ നല്‍കുകയെന്നും, യു.എ.ഇയുടെ വിഷന്‍ 2031ന് കരുത്തേകുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
'ദി ഹബ് ബൈ അഡ്‌നോക്' പദ്ധതിയുടെ പ്രധാന ചുവടുവയ്പ്പാണ് ലുലുവുമായുള്ള സഹകരണമെന്നും, കൂടുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ലുലുവിന്റെ സേവനം കരുത്തേകുമെന്നും അല്‍ ലംകി വ്യക്തമാക്കി.

16,566 സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു ഡെയ്‌ലി സ്റ്റോറില്‍ ദൈനം ദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്. ഗ്രോസറി, പഴംപച്ചക്കറി, ബേക്കറി,, റോസ്റ്ററി, പാല്‍ ഉത്പന്നങ്ങള്‍, ഇറച്ചി, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ അടക്കം മികച്ച ശ്രേണിയാണ് സജ്ജീകരിച്ചിരിക്കുന്നത്. സുഗമ ഷോപ്പിങ്ങിനായി സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. അഡ്‌നോക് ചീഫ് ഓപറേറ്റിങ്ങ് ഓഫിസര്‍ ക്ലാസ് മാന്റല്‍, അഡ്‌നോക് ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫിസര്‍ ജാക്വലിന്‍ എല്‍ബോഗ്ദാദി, അഡ്‌നോക് ചീഫ് ഷെയേഡ് സര്‍വിസസ് ആന്‍ഡ് ടെക്‌നിക്കല്‍ ഓഫിസര്‍ സഈദ് അല്‍ അഹ്ബാബി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ അഷറഫ് അലി എം.എ, സി.ഇ.ഒ സെയ്ഫി രൂപാവാല, ചീഫ് ഓപറേറ്റിങ്ങ് ആന്‍ഡ് സ്ട്രാറ്റജി ഓഫിസര്‍ സലിം വി.ഐ, മാര്‍ക്കറ്റിങ്ങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ വി.നന്ദകുമാര്‍, പ്രൊജ്ക്ട്‌സ് ഡെവലപ്‌മെന്റ് ഡയരക്ടര്‍ അബൂബക്കര്‍.ടി, അബൂദബി ആന്‍ഡ് അല്‍ ദഫ്ര ഡയരക്ടര്‍ അജയ കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ ഭാഗമായി.

English Summary: uLu Group has deepened its push into the UAE’s fast-growing convenience retail segment by partnering with Adnoc Distribution to launch five new stores across its next-generation roadside retail destinations, beginning with the opening of the first LuLu Daily outlet at The Hub by Adnoc on Saadiyat Island.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു മാസം പിന്നിട്ട് ഇറാൻ യുദ്ധം; ആക്രമണത്തിന് പുതിയ തലം, ഹൂതികളും രംഗത്ത്; അടുത്തയാഴ്ച വെടിനിർത്തിയേക്കുമെന്ന് യു.എസ്

International
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വാർഡ് സംവരണം വർഷത്തിലൊരിക്കലാക്കാൻ ശുപാർശ

Kerala
  •  6 days ago
No Image

അബൂദബിയിലെ ഖലീഫ ഇക്കണോമിക് സോണില്‍ ഇറാന്റെ ആക്രമണ ശ്രമം; മിസൈല്‍ അവശിഷ്ടം പതിച്ച് അലുമിനിയം പ്ലാന്റിന് കേടുപാട്

uae
  •  6 days ago
No Image

കേരളത്തിൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  6 days ago
No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  6 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  6 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  6 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  6 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  6 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  6 days ago