HOME
DETAILS

മുണ്ടക്കൈ- ചൂരല്‍മല:  കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം തന്നെ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് 

  
Web Desk
February 11, 2026 | 8:49 AM

headingfoundation stone for congress houses for mundakkai chooralmalai victims to be laid this month v d satheesan

വയനാട്: മുണ്ടക്കൈ- ചൂരല്‍മല ദുരിതബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം തന്നെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പാര്‍ലമെന്റ്് സമ്മേളനത്തിന് ശേഷം ഈ മാസം തന്നെ തറക്കല്ലിടല്‍ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തുള്ള ഭൂമിയുടെ രജിസ്ട്രേഷന്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡിന് സമീപത്തുള്ള റസിഡന്‍ഷ്യല്‍ ഏരിയയിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്.  പ്രധാന റോഡില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് കണ്ടെത്തിയ ഭൂമി. ഇത് കൃത്യമായി വഴിയുള്ള പ്രദേശമാണെന്നും കോണ്‍ഗ്രസ് കണ്ടെത്തിയ സ്ഥലത്തിനെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സ്ഥലം തരുമെന്നാണ് ആദ്യം കരുതിയത്. ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് സ്വന്തമായി ഭൂമി കണ്ടെത്താന്‍ ആരംഭിച്ചത്. പത്തിലേറെ സ്ഥലങ്ങള്‍ കണ്ടു. സൂക്ഷമ പരിശോധനക്ക് ശേഷമാണ് സ്ഥലം വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച 52 വീടുകള്‍ 28 ന് കൈമാറുന്നുണ്ട്. ലീഗിന്റെ നിര്‍മ്മാണ ചുമതല വഹിച്ച സ്ഥാപനം തന്നെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടേയും നിര്‍മ്മാണ ചുമതല വഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഭവന പദ്ധതിക്കായി ലീഗ് കണ്ടെത്തിയ സ്ഥലത്തിനെതിരെ പ്രതിഷേധിച്ചവരാണ് സി.പി.എം. നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോടി കണക്കിന് രൂപ അക്കൗണ്ടിലിട്ട് സര്‍ക്കാര്‍ ദുരന്ത ബാധിതര്‍ക്ക് ഒന്നും ചെയ്തു കൊടുക്കുന്നില്ല. സര്‍ക്കാറിന്റെ വീടുകള്‍ ഇനിയും ആയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

opposition leader v d satheesan says foundation stone for houses built by congress for mundakkai and chooralmalai disaster victims in wayanad will be laid this month after land registration is completed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും 45 സെക്കന്‍ഡില്‍ യൂറോപ്യന്‍ ഭൂപടം പൂര്‍ത്തിയാക്കി; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തിരുത്തി ചൈനീസ് യുവാവ്

Kerala
  •  2 days ago
No Image

യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരും; മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

uae
  •  2 days ago
No Image

മോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി മോദിയുടെ വിജയൻ ബി-ടീം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ചിറയിൻകീഴിലെ പൊതുയോ​ഗത്തിൽ പ്രിയങ്ക ഗാന്ധി

Kerala
  •  2 days ago
No Image

റെസിഡൻസി പെർമിറ്റുകൾ ഇനി എളുപ്പത്തിൽ; ബിസിനസുകൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ദുബൈ ഭരണകൂടം

uae
  •  2 days ago
No Image

പയ്യനാട് കുഴൽക്കിണർ ലോറി മറിഞ്ഞു; ആറുപേർക്ക് പരിക്ക്, ഡ്രൈവറെ കാണാനില്ലെന്ന് പരാതി

Kerala
  •  2 days ago
No Image

വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ്; കൈകൾ കോർത്തുപിടിച്ച് ട്രെയിനിന് മുന്നിൽ ചാടി കമിതാക്കൾ ആത്മഹത്യ ചെയ്തു

crime
  •  2 days ago
No Image

വിരാട് കോഹ്‌ലിയെ തഴഞ്ഞു! ഐപിഎല്ലിലെ എക്കാലത്തെയും മികച്ച നായകനെ പ്രഖ്യാപിച്ച് ആർസിബി ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

'ഇത് വെറും സാമ്പിൾ'; പാലക്കാട് നടന്നത് ബിജെപിയുടെ അസഹിഷ്ണുത; രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി; കോൺഗ്രസിനും വിമർശനം

Kerala
  •  2 days ago
No Image

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

Kerala
  •  2 days ago
No Image

ബഹ്‌റൈനിൽ ഇനി അർധരാത്രിക്ക് ശേഷം ഫോണുകളിൽ അപായ സൈറൺ മുഴങ്ങില്ല; പകരം മെസേജ് മാത്രം

bahrain
  •  2 days ago