HOME
DETAILS

നിര്‍മാണ മേഖലയിലെ പിഴവുകള്‍ കുറയ്ക്കാന്‍ ദേശീയ പദ്ധതി; പ്രായോഗിക പരിശീലനത്തിന് മുന്‍ഗണന

  
Web Desk
February 13, 2026 | 2:31 PM

oman national drive boost construction sector efficiency mociip

 

മസ്‌കത്ത്: ഒമാനിലെ നിര്‍മാണ മേഖലയെ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രാലയം പുതിയ ദേശീയ പദ്ധതിയായ മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ,ഇന്റസ്ട്രി ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍(എം.ഒ.സി.ഐ.ഐ.പി) ആരംഭിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രധാന പങ്ക് വഹിക്കുന്ന ഈ രംഗത്ത് ഗുണമേന്മയും കാര്യക്ഷമതയും ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

'നാഷണല്‍ പ്രോഗ്രാം ഫോര്‍ എന്‍ഹാന്‍സിംഗ് ദ എഫിഷന്‍സി ഓഫ് ദ കണ്‍സ്ട്രക്ഷന്‍ സെക്ടര്‍' എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന എഞ്ചിനീയര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, ടെക്‌നീഷ്യന്മാര്‍, സൈറ്റ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള പ്രൊഫഷണലുകള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതാണ് പ്രധാന ഘടകം. കെട്ടിടനിര്‍മാണത്തിലെ ഗുണമേന്മ കുറയുന്നതും സാങ്കേതിക പിഴവുകളും പദ്ധതികള്‍ വൈകുന്നതുമെന്ന പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാരം കണ്ടെത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പരിശീലനം പരമ്പരാഗത ക്ലാസ് മുറി മാതൃകയില്‍ മാത്രം ഒതുങ്ങുന്നില്ല. നിര്‍മാണ സൈറ്റുകളില്‍ നേരിടുന്ന യഥാര്‍ത്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പഠനമാണ് പ്രധാന ആകര്‍ഷണം. ഗുണമേന്മയുള്ള നിര്‍മ്മാണ സാമഗ്രികളുടെ തിരഞ്ഞെടുപ്പ്, സൈറ്റിലെ സുരക്ഷാ മാനദണ്ഡങ്ങള്‍, പദ്ധതി മാനേജ്‌മെന്റ്, ചെലവ് നിയന്ത്രണം, സമയക്രമ പാലനം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ പരിശീലനം നല്‍കും.

മസ്‌കത്ത്, നിസ്‌വ, സോഹാര്‍ എന്നിവിടങ്ങളില്‍ നേരിട്ടുള്ള സെഷനുകള്‍ സംഘടിപ്പിക്കപ്പെടും. മറ്റു ഗവര്‍ണറേറ്റുകളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പങ്കെടുക്കാനാവും. ഇതുവഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രൊഫഷണലുകള്‍ക്ക് സമാനമായ അവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

പദ്ധതി നടപ്പാക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്ക് പ്രധാന പങ്കുണ്ട്. നിര്‍മാണ മേഖലയിലെ കമ്പനികളെയും വിതരണക്കാരെയും ബന്ധിപ്പിക്കുന്ന ഇ-ബില്‍ഡിംങ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച പ്രവര്‍ത്തന രീതികള്‍ പങ്കുവെക്കാനും ഗുണമേന്മയുള്ള നിര്‍മാണത്തിനുള്ള മാനദണ്ഡങ്ങള്‍ പ്രചരിപ്പിക്കാനും ഈ സഹകരണം സഹായകമാകും.

നിര്‍മാണഎഞ്ചിനീയറിംഗ് കണ്‍സള്‍ട്ടിംഗ് വിഭാഗത്തിലെ മന്ത്രിയുടെ ഉപദേഷ്ടാവായ ഷഹ്‌സ്വര്‍ അല്‍ ബലൂഷി, രാജ്യത്തിന്റെ വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ നിര്‍മാണ മേഖലയിലെ നിലവാരം ഉയര്‍ത്തുന്നത് അനിവാര്യമാണെന്ന് വ്യക്തമാക്കി. സ്വദേശികളായ കോണ്‍ട്രാക്ടര്‍മാരുടെയും തൊഴിലാളികളുടെയും കഴിവ് വര്‍ധിപ്പിക്കുന്നതിലൂടെ നിര്‍മാണത്തിലെ പിഴവുകള്‍ കുറയ്ക്കാനും അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ പരിഹാരങ്ങളും സാങ്കേതിക നവീകരണവും ചേര്‍ന്നാല്‍ നിര്‍മാണ രംഗത്ത് കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും കൈവരിക്കാമെന്ന് ഇ ബില്‍ഡിംങ് പ്ലാറ്റ്‌ഫോം അധികൃതരും വ്യക്തമാക്കി.

രാജ്യത്ത് ഭവനപദ്ധതികള്‍, റോഡ് വികസനം, വ്യവസായ സൗകര്യങ്ങള്‍ തുടങ്ങി നിരവധി വന്‍ പദ്ധതികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിര്‍മാണ രംഗം സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറയായതിനാല്‍, ഈ മേഖലയിലെ മനുഷ്യ വിഭവ ശേഷി ശക്തിപ്പെടുത്തുന്നത് ദേശീയ വികസനത്തിന് നിര്‍ണായകമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും, വ്യവസായത്തിന്റെ ആവശ്യാനുസരണം കൂടുതല്‍ പരിശീലന കോഴ്‌സുകള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. നിര്‍മാണ മേഖലയെ ദീര്‍ഘകാല സുസ്ഥിര വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കാനുള്ള ശ്രമമായി ഈ ദേശീയ പദ്ധതി വിലയിരുത്തപ്പെടുന്നു.

Oman’s Ministry of Commerce, Industry and Investment Promotion launches a national programme to enhance construction sector efficiency through practical training, digital solutions and industry collaboration, supporting Vision 2040 goals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  20 hours ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  20 hours ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  21 hours ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  21 hours ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  21 hours ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  21 hours ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  21 hours ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  a day ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  a day ago