HOME
DETAILS

റമദാന്‍ സമ്മാനമായി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ധനസഹായം; രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വിതരണം ആരംഭിച്ചു

  
February 13, 2026 | 2:45 PM

bahrain ramadan gift financial assistance families royal humanitarian foundation

 


മനാമ: വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ബഹ്‌റൈനില്‍ ആരംഭിച്ചു. റോയല്‍ ഹ്യൂമാനിട്രേറിയന്‍ ഫൗണ്ടേഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത അര്‍ഹതയുള്ള കുടുംബങ്ങള്‍ക്കാണ് ഈ വര്‍ഷവും സഹായം ലഭ്യമാക്കുന്നത്.

രാജാവ് ഹമദ് ബിന്‍ അല്‍ ഖലീഫ നല്‍കിയ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 'റമദാന്‍ ഗിഫ്റ്റ്' എന്ന പേരില്‍ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത്. അനാഥരായ കുട്ടികളും വിധവകളും ഉള്‍പ്പെടെ കഷ്ടപ്പാടുകളും പ്രതിസന്ധികളും നേരിടുന്ന കുടുംബങ്ങള്‍ക്കാണ് ഈ സഹായത്തിലൂടെ മുന്‍ഗണന നല്‍കുന്നത്. റമദാന്‍ മാസത്തിലെ ചെലവുകള്‍ നിറവേറ്റാനും അടിസ്ഥാന ആവശ്യങ്ങള്‍ സാധ്യമാക്കാനും ഈ ധനസഹായം സഹായകരമാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നവര്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് സഹായ വിതരണം ക്രമബദ്ധമായി നടത്തുന്നതായി അറിയിച്ചു. അര്‍ഹരായ കുടുംബങ്ങള്‍ക്ക് സഹായം സമയബന്ധിതമായി ലഭ്യമാക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും ഫൗണ്ടേഷന്‍ വ്യക്തമാക്കി.

റമദാന്‍ മാസത്തില്‍ ഇത്തരം ധനസഹായം നല്‍കുന്നത് രാജ്യത്ത് വര്‍ഷങ്ങളായി തുടരുന്ന ഒരു പാരമ്പര്യമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്ന ഈ നീക്കം, സാമൂഹിക ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്ന സന്ദേശമായും വിലയിരുത്തപ്പെടുന്നു.

വിശുദ്ധ മാസത്തിന്റെ സഹായവും സഹകരണവും സമൂഹത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

Bahrain distributes Ramadan financial assistance to eligible families under the Royal Humanitarian Foundation, following directives from King Hamad bin Isa Al Khalifa to support vulnerable households during the holy month.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു, മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി പിതാവ്, നാടിനെയാകെ കണ്ണീരിലാഴ്ത്തി ശിവനന്ദന

crime
  •  12 days ago
No Image

ചന്ദ്രഗ്രഹണം; ടി-20 സെമിഫൈനല്‍ മത്സരങ്ങള്‍ക്കുള്ള പരിശീലന സമയം നീട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം 

latest
  •  12 days ago
No Image

ഒമാനിലെ തുറമുഖങ്ങൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം: സലാലയിലും ദുഖമിലും സ്ഫോടനം; ഗൾഫിൽ എണ്ണക്കപ്പൽ നീക്കം പ്രതിസന്ധിയിൽ

oman
  •  12 days ago
No Image

സംഘർഷ സാഹചര്യം കണക്കിലെടുത്ത് എൻട്രി വിസകളുടെ കാലാവധി നീട്ടി ഖത്തർ; ഫീസില്ല, അപേക്ഷയും നൽകേണ്ട

qatar
  •  12 days ago
No Image

അന്താരാഷ്ട്ര വേദിയിൽ നിശബ്ദ പ്രതിഷേധം; ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ടീം; ലോകം ചർച്ച ചെയ്യുന്നത് ഈ 'കരുത്ത്'

Football
  •  12 days ago
No Image

മാധ്യമ പ്രവർത്തകയുടെ വേഷത്തിൽ ഇറാനിലേക്ക് നുഴഞ്ഞ് കയറിയ ചാര സുന്ദരി: ആരാണ് കാതറിൻ പെറസ് ശഖ്ദം? In - Depth

International
  •  12 days ago
No Image

The Strait of Hormuz Crisis: Asian Nations, Including India, Brace for Impact

International
  •  12 days ago
No Image

യുഎഇ വ്യോമാതിർത്തി ഭാഗികമായി തുറന്നു: മണിക്കൂറിൽ 48 വിമാനങ്ങൾക്ക് അനുമതി; യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  12 days ago
No Image

ഖത്തർ എനർജി ഉൽപ്പാദനം നിർത്തി; ഇന്ത്യയിൽ പാചകവാതകക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യത; പശ്ചിമേഷ്യൻ പ്രതിസന്ധി കനക്കുന്നു

International
  •  12 days ago
No Image

ഇറാന്റെ മിസൈലുകളെ തകർത്ത് യുഎഇ പ്രതിരോധ സംവിധാനം; താമസക്കാർക്ക് പരുക്കേറ്റത് നേരിട്ടുള്ള ആക്രമണം മൂലമല്ലെന്ന് പ്രതിരോധ മന്ത്രാലയം

uae
  •  12 days ago