HOME
DETAILS

കേന്ദ്ര സര്‍ക്കാര്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡില്‍ ജോലിയവസരം; 89 ഒഴിവുകള്‍; അപേക്ഷ ഫെബ്രുവരി 24 വരെ

  
Web Desk
February 14, 2026 | 3:35 AM

irel apprentice recruitment 2026 apply before february 24

ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ് (IREL) ന് കീഴില്‍ ജോലി നേടാന്‍ അവസരം. അപ്രന്റീസ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 89 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 24ന് മുന്‍പായി തപാല്‍ മാര്‍ഗം അപേക്ഷ നല്‍കണം.

തസ്തികയും ഒഴിവുകളും

ഐആര്‍ഇഎല്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 89. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ​ഗ്രാജ്വേറ്റ്, ട്രേഡ്, ടെക്നീഷ്യൻ വിഭാ​ഗങ്ങളിലാണ് ഒഴിവുകൾ. 

കാര്‍പ്പന്റര്‍ 
മെഷീനിസ്റ്റ് 
വെല്‍ഡര്‍ 
പ്ലംബര്‍  8
ഡീസല്‍ മെക്കാനിക്  2
ഇലക്ട്രോണിക്‌സ്   1
ഇന്‍സ്ട്രുമെന്റേഷന്‍   1
എം.ആര്‍.എ.സി   2
ഇലക്ട്രീഷ്യന്‍   9
ഫിറ്റര്‍  10
ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ 
സര്‍വേയര്‍ 
എ.എ.ഒ(പി)
എം.എല്‍.ടി  1

പ്രായപരിധി

18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാ​ഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോ​ഗ്യത

ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, എം.ആര്‍.എ.സി, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ്, ഡീസല്‍ മെക്കാനിക്, പ്ലംബര്‍, വെല്‍ഡര്‍, മെഷീനിസ്റ്റ്, കാര്‍പ്പന്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, സര്‍വേയര്‍ തുടങ്ങിയ ട്രേഡ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

എ.എ.ഒ(പി) = കെമിസ്ട്രിയില്‍ എം.എസ്.സിയും, എം.എല്‍.ടിയിലേക്ക് വി.എച്ച്.എസ്.ഇ (എം.എല്‍.ടി) സർട്ടിഫിക്കറ്റ്. 

ഗ്രാജ്വേറ്റ് അപ്രന്റിസ് = ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ ബി.ടെക് അല്ലെങ്കില്‍ ബി.ഇ ബിരുദം.

ടെക്‌നീഷ്യന്‍ അപ്രന്റിസ് = ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിപ്ലോമ മതിയാകും. എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് ബി.കോം, ബി.എ/ബി.ബി.എ/ബി.എസ്.സി അല്ലെങ്കില്‍ ബി.എസ്.സി (ജിയോളജി) ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ www.irel.co.in വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് അപ്രന്റീസ് 2026 റിക്രൂട്ട്മെന്റ് വിജ്ഞാപനം തിരഞ്ഞെടുക്കുക. വിശദമായ വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. ഫോട്ടോ, ഒപ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അറ്റാച്ച് ചെയ്ത് ഫെബ്രുവരി 24ന് മുൻപായി ഐ.ആര്‍.ഇ.എല്ലിന്റെ ചവറ യൂണിറ്റിലെ ഡി.ജി.എം (എച്ച്.ആര്‍.എം) എന്ന വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് വഴിയോ രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴിയോ അയക്കണം. വിശദമായ വിലാസം വിജ്ഞാപനത്തിൽ ലഭ്യമാണ്.

വെബ്സെെറ്റ്: https://www.irel.co.in/careers 

job opportunity under indian rare earths limited (irel). a new recruitment notification has been issued for apprentice posts. there are a total of 89 vacancies. interested candidates must apply by post before february 24.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  12 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  12 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  12 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  12 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  12 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  12 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  12 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  12 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  12 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  12 days ago