HOME
DETAILS

വിനോദ സഞ്ചാരികൾ ജാഗ്രതൈ;  മൂന്നാറിൽ യു.വി വികിരണ സൂചിക എട്ടിൽ, 11 ൽ എത്തിയാൽ റെഡ് അലർട്ട്  

  
April 27, 2026 | 2:32 AM

uv index reaches 8 in munnar

തൊടുപുഴ: കനത്ത ചൂടിൽ മൂന്നാറിൽ അൾട്രാവയലറ്റ് (യു.വി) വികിരണ സൂചിക എട്ടിൽ എത്തിയതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി. കനത്ത ചൂടിൽ ആശ്വാസം തേടി മൂന്നാറിലെത്തുന്നവർ ഇത്തവണ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. 
പുറത്തിറങ്ങുമ്പോൾ തലയും ശരീരവും മറയ്ക്കണം. നേരിട്ട് വെയിൽ കൊള്ളരുത്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാൻ ടൂറിസം വകുപ്പിനും ഡി.ടി.പി.സിക്കും കലക്ടർ നിർദേശം നൽകി. മൂന്നാറിലെ തോട്ടം തൊഴിലാളികൾ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ ജോലിക്കിറങ്ങരുത്. നിർദേശം ലംഘിക്കുന്ന തോട്ടം മാനേജ്‌മെന്റുകൾക്കെതിരേ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു. സൂചിക 11 ലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.
ഇടുക്കി ജില്ലയിലെ തന്നെ കട്ടപ്പനയിലും ഹൈറേഞ്ചിലെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കട്ടപ്പനയിൽ ഇന്നലെ യുവാവിന് സൂര്യാതപത്തെ തുടർന്ന് പൊള്ളലേറ്റിരുന്നു. കുന്തളംപാറ ഭാഗത്ത് ഫർണിച്ചർ നിർമാണ വർക് ഷോപ്പ് നടത്തുന്ന താഴത്തുവീട്ടിൽ അജീഷ് (45)നാണ് കൈയിൽ പൊള്ളലേറ്റത്. വാച്ച് കെട്ടിയ ഭാഗത്ത് വാച്ചിന്റെ സ്ട്രാപ്പ് ഉൾപ്പെടെ ചൂടായി പൊള്ളലേൽക്കുകയായിരുന്നു. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പ്രതിഷേത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  3 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  3 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  3 days ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  3 days ago

No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  3 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  3 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  3 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  3 days ago