HOME
DETAILS

മുംബൈയിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണ് മധ്യവയസ്കന് ദാരുണാന്ത്യം

  
February 14, 2026 | 9:39 AM

mumbai metro under-construction tunnel collapses middle-aged man dies tragically

മുംബൈ: മുംബൈയിലെ മുളുണ്ടിൽ നിർമ്മാണത്തിലിരുന്ന മെട്രോ പാലത്തിന്റെ ഭാഗം തകർന്നുവീണ് ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരുക്കേറ്റു. മുളുണ്ടിലെ എൽബിഎസ് റോഡിൽ വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്.

നിർമ്മാണത്തിലിരുന്ന പാരപെറ്റിന്റെ ഭാഗമാണ് താഴേക്ക് പതിച്ചത്. ഏകദേശം ആറടി നീളവും നാലടി വീതിയുമുള്ള ഭാഗമാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണത്. അപകടത്തിൽപ്പെട്ട രാംധാൻ യാദവ് എന്നയാളാണ് മരിച്ചത്. പരുക്കേറ്റ രാജ്കുമാർ ഇന്ദ്രജീത് യാദവ് (45) ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മഹേന്ദ്ര പ്രതാപ് യാദവ് (52), ദീപ റുഹിയ (40) എന്നിവരാണ് പരുക്കേറ്റ മറ്റ് രണ്ട് പേർ. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി (ബിഎംസി) സഹകരിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എംഎംആർഡിഎ ഉത്തരവിട്ടിട്ടുണ്ട്. നിർമ്മാണ സുരക്ഷാ പ്രോട്ടോക്കോളുകളിൽ വീഴ്ച വന്നിട്ടുണ്ടോയെന്നും ഘടനാപരമായ സ്ഥിരതയെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കും.

a tragic accident occurred in mumbai as an under-construction metro tunnel collapsed. a middle-aged worker lost his life. authorities have launched rescue operations and investigation into construction safety protocols immediately.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; 25 ലക്ഷം ഇന്ത്യക്കാരെ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

International
  •  7 days ago
No Image

മരിക്കുന്നതിന് തൊട്ടുമുന്‍പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിവന്നു; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തു

Kerala
  •  7 days ago
No Image

യുഎഇയിൽ നാളെ മുതൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; താപനില കുറയും

uae
  •  7 days ago
No Image

നിലത്തു വീണ ആഭരണം എടുത്ത് കടന്നുകളഞ്ഞു; ഷാർജയിൽ ഏഷ്യൻ സ്വദേശിനിക്കെതിരെ കേസ്, കുടുക്കിയത് സിസിടിവി ദൃശ്യം

uae
  •  7 days ago
No Image

ദുബൈ-അബുദബി ഹൈവേയിൽ പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചു 

uae
  •  7 days ago
No Image

പ്രതിഷേധം ഫലം കണ്ടു; യുപിയില്‍ തൊഴിലാളികളുടെ മിനിമം വേതനം കൂട്ടി; 2500 മുതല്‍ 3000 രൂപവരെ വര്‍ധന 

National
  •  7 days ago
No Image

മെസേജുകൾ വായിച്ചാലുടൻ അപ്രത്യക്ഷമാകും; ഫോട്ടോകൾക്ക് പിന്നാലെ ടെക്സ്റ്റ് മെസേജുകൾക്കും 'വ്യൂ വൺസ്' സൗകര്യം; വാട്സാപ്പിൽ വരുന്നത് വൻ അപ്‌ഡേറ്റുകൾ

Tech
  •  7 days ago
No Image

ഹോർമുസ് സുരക്ഷയും ആഗോള വ്യാപാരവും പ്രധാന ചർച്ചാവിഷയങ്ങൾ; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  7 days ago
No Image

ഷെയ്ന്‍ വോണിന്റെ മരണത്തിന് കാരണം 'കോവിഡ് വാക്‌സിന്‍'; ഗുരുതര വെളിപ്പെടുത്തലുമായി മകന്‍ 

International
  •  7 days ago
No Image

യാത്രാ തടസ്സം നീങ്ങി; വിവാഹത്തിനായി ശ്വേത കുവൈത്തിൽ നിന്ന് നാട്ടിലേക്ക്

Kuwait
  •  7 days ago