HOME
DETAILS

ഒമാൻ തീരത്ത് ഓർക്ക തിമിംഗലങ്ങളുടെ വിളയാട്ടം; കടലിലിറങ്ങി സാഹസം കാണിക്കരുതെന്ന് പരിസ്ഥിതി അതോറിറ്റിയുടെ മുന്നറിയിപ്പ്‍

  
February 14, 2026 | 9:24 AM

orcas spotted off oman coast environment authority warns against entering sea

മസ്കത്ത്: ഒമാൻ സമുദ്രാതിർത്തിയിൽ ഓർക്ക തിമിംഗലങ്ങൾ (Killer Whales) പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സമുദ്ര വന്യജീവികൾക്ക് സമീപം സുരക്ഷിതമല്ലാത്ത രീതിയിൽ ഇടപെടരുതെന്ന് പരിസ്ഥിതി അതോറിറ്റിയുടെ കർശന നിർദ്ദേശം. കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് ഓർക്ക തിമിംഗലത്തിന് തൊട്ടടുത്ത് ഒരാൾ മുങ്ങാംകുഴിയിടുന്നതും ദൃശ്യങ്ങൾ പകർത്തുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം പ്രവൃത്തികൾ വ്യക്തിഗത സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി അധികൃതർ രംഗത്തെത്തിയത്.

ഓർക്ക തിമിംഗലങ്ങൾ വന്യ സ്വഭാവമുള്ളവയും അതീവ കരുത്തുള്ളതുമായ ജീവികളാണെന്നും അവയുടെ പെരുമാറ്റം പ്രവചനാതീതമാണെന്നും അതോറിറ്റി വ്യക്തമാക്കി. ഇവ പരിശീലിപ്പിക്കപ്പെട്ട ജീവികളല്ലെന്നും തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് തോന്നിയാൽ നിമിഷനേരം കൊണ്ട് ആക്രമണകാരികളാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബഹുമാനിക്കണമെന്നും അവയുടെ അരികിലേക്ക് നീന്തിച്ചെല്ലുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

സമുദ്രജീവികളെ കാണാൻ ആഗ്രഹിക്കുന്നവർ ബോട്ടുകളിൽ നിന്നോ അല്ലെങ്കിൽ നിശ്ചിത സുരക്ഷിത അകലത്തിൽ നിന്നോ മാത്രമേ അവയെ നിരീക്ഷിക്കാവൂ എന്ന് മന്ത്രാലയം നിർദ്ദേശിച്ചു. സ്വന്തം ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ഡൈവിംഗോ സമുദ്രജീവികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സമീപിക്കലോ പാടില്ല. പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നതിനൊപ്പം പൊതുജന സുരക്ഷ ഉറപ്പാക്കാനും എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

ഓർക്ക തിമിം​ഗലങ്ങൾ

വലിയ സമുദ്ര സസ്തനികളാണ് ഓർക്കകൾ. ഡോൾഫിൻ കുടുംബത്തിൽപ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം ഓർസിനസ് ഓർക്ക എന്നാണ്. കില്ലർ വെയിൽ എന്നും ഇവ അറിയപ്പെടുന്നു. ലോകത്തിലെ എല്ലാ മഹാസമുദ്രങ്ങളിലും ഇവയെ കാണാം. തണുത്ത പ്രദേശങ്ങളിൽ ഇവയെ കൂടുതലായി കാണപ്പെടുന്നു.

വളരെ ബുദ്ധിയുള്ള സാമൂഹിക ജീവികളാണ് ഓർക്കകൾ. കുടുംബകൂട്ടങ്ങളായി ജീവിക്കുന്ന സ്വഭാവമാണ് ഇവയ്ക്ക്. കൂട്ടമായി തന്നെയാണ് ഇവ വേട്ടയാടുന്നതും. ചെറുമത്സ്യങ്ങൾ, സ്രാവ് എന്നിവയാണ് ഇവയുടം ഇഷ്ടഭക്ഷണം. ചില ഓർക്കകൾ പ്രത്യേക ഇരകളെ തിരഞ്ഞെടുക്കാറുണ്ട്.

ശബ്ദങ്ങൾ ഉപയോഗിച്ചാണ് ഇവ ആശയവിനിമയം നടത്താറുള്ളത്. ആൺ ഓർക്കകൾക്ക് ഉയരം കൂടിയ ചിറകുണ്ട്. വേഗത്തിൽ നീന്താൻ കഴിവുള്ളവരാണ് ഇവ. ഇവയ്ക്ക് സ്വാഭാവിക ശത്രുക്കൾ വളരെ കുറവാണ്. സംരക്ഷണം ആവശ്യമായ സമുദ്രജീവികളാണ് ഓർക്കകൾ.

playful orcas were sighted off the oman coast, drawing public attention. the environment authority has urged residents and tourists not to enter the sea, citing safety concerns and the need to protect marine wildlife.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  8 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  8 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  8 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  8 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  8 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  8 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  8 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  8 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  8 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  8 days ago