സിറിയൻ അഭയാർഥികളെ സ്വയംപര്യാപ്തരാക്കാൻ കെ.എസ് റിലീഫ്; സഅതരി ക്യാംപിൽ 36ാമത് പരിശീലന കോഴ്സിന് തുടക്കം
റിയാദ്: ജോർദാനിലെ സഅതരി ക്യാംപിലുള്ള സിറിയൻ അഭയാർഥികൾക്കായി 36ാമത് പരിശീലന കോഴ്സിന് കെ.എസ് റിലീഫിന് കീഴിലുള്ള സഊദി കമ്മ്യൂണിറ്റി സർവിസ് സെന്റർ തുടക്കം കുറിച്ചു. അഭയാർഥികൾക്ക് ആത്മവിശ്വാസം നൽകുക, സ്വയം തൊഴിൽ പരിശീലനം നൽകുക അതുവഴി ജീവിത നിലവാരം ഉയർത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഠനവും തൊഴിൽ പരിശീലനവുമാണ് ഇവർക്കായി നൽകുന്നത്.
തുന്നൽ, എംബ്രോയ്ഡറി, ഡ്രോയിങ് തുടങ്ങിയ കരകൗശല വിദ്യകളിലും പാചകകലയിലും പരിശീലനം നൽകുന്നുണ്ട്. പ്രൈമറി തലം മുതൽ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥികൾക്കായി പ്രത്യേക പഠന ക്ലാസുകളും അധികൃതർ ഒരുക്കിയിട്ടുണ്ട്. സാക്ഷരതാ ക്ലാസുകൾക്ക് പുറമെ ഖുറാൻ പഠനം, ഇസ്‌ലാമിക് എത്തിക്‌സ്, ഇംഗ്ലീഷ് ഭാഷാ പഠനം എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. അഭയാർഥികളിൽ 255 പേർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി ഇതിനോടകം മാറിയിട്ടുണ്ട്. അഭയാർഥികളുടെ അക്കാദമിക് മികവിനൊപ്പം സ്വയം തൊഴിൽ കണ്ടെത്താൻ അവരെ പ്രാപ്തരാക്കുകയാണ് കെ.എസ് റിലീഫ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
KSrelief launches its 36th vocational and educational training course for Syrian refugees at Jordan’s Zaatari Camp. The program benefits 255 trainees, offering skills in handicrafts, cooking, and academic lessons to foster self-reliance and improve lives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."