HOME
DETAILS

വോട്ടിനായി പണവും കുക്കറും നല്‍കി, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് തിരികെ വാങ്ങി; ഒടുവില്‍ ഫലം വന്നപ്പോഴോ... 

  
Web Desk
February 15, 2026 | 8:08 AM

telangana municipal polls candidate distributes cash and cookers takes them back fearing loss wins by huge margin

ഹൈദരാബാദ്: വോട്ട് ചെയ്യാനായി വോട്ടര്‍മാര്‍ക്ക് പണവും കുക്കറും വിതരണം ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍തിക്ക് ഒരു ശങ്ക. ഇനി ഇവന്‍മാരൊന്നും തനിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിലോ. അങ്ങനെ ഞാന്‍ നല്‍കിയത് ഉപയോഗിക്കണ്ട. അങ്ങനെ കൊടുത്ത പണവും കുക്കറുമെല്ലാം സ്ഥാനാര്‍ഥി തിരികെ വാങ്ങി. എല്ലാം കഴിഞ്ഞ് റിസല്‍ട്ട് വന്നപ്പോഴോ...സ്ഥാനാര്‍ഥിക്ക് വന്‍ ജയവും. 

തെലങ്കാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലാണ് സംഭവം.  അശ്വരോപേട്ട് നഗരസഭയിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ഥിയായ ഹരിബാബു മിന്‍ഡക്കാണ് ഈ അമളി പറ്റിയത്.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഹരിബാബു വോട്ടര്‍മാര്‍ക്ക് പണവും പ്രഷര്‍ കുക്കറും സമ്മാനമായി നല്‍കിയിരുന്നു. 2,500 രൂപയും പ്രഷര്‍ കുക്കറുമാണ് സ്ഥാനാര്‍ഥിയും സംഘവും വീടുകളിലെത്തി വിതരണം ചെയ്തത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആളുകള്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന സംശയത്തില്‍ സാധനങ്ങള്‍ തിരിച്ചുവാങ്ങി. തങ്ങളെ അപമാനിക്കുകയാണെന്ന് ആരോപിച്ച് ഇതിനെതിരെ വോട്ടര്‍മാര്‍ പ്രഷര്‍ കുക്കര്‍ റോഡില്‍ ഉപേക്ഷിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ പണമോ കുക്കറോ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് തങ്ങളെ അപമാനിക്കുന്നത് എന്നായിരുന്നു വോട്ടര്‍മാരുടെ ചോദ്യം.

378 വോട്ട് നേടിയാണ് ഹരിബാബു ജയിച്ചത്. ഭാരതീയ രാഷ്ട്ര സമിതി സ്ഥാനാര്‍ഥി 131 നേടിയപ്പോള്‍  ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നാലു വോട്ടാണ് ലഭിച്ചത്. അശ്വാരോപേട്ട് നഗരസഭയില്‍ ഭരണം കോണ്‍ഗ്രസിനാണ്. 22 ല്‍ 17 സീറ്റും കോണ്‍ഗ്രസ് തന്നെ നേടി. രണ്ടു സീറ്റ് ഭാരതീയ രാഷ്ട്ര സമിതിക്കാണ്. ബി.ജെ.പി ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ടിടത്തും ജയിച്ചു. 

തെലങ്കാനയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 3.09 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് ഇതുവരെ പിടിച്ചെടുത്തിട്ടുത്. കണക്കില്‍പ്പെടാത്ത 1.29 കോടി രൂപ, 1.21 കോടി രൂപയുടെ മദ്യം, 15.7 ലക്ഷത്തിന്റെ ലഹരി വസ്തുക്കള്‍, 28.96 ലക്ഷത്തിന്റെ സ്വര്‍ണം, സൗജന്യമായി നല്‍കാന്‍ എത്തിച്ച 13 ലക്ഷത്തിന്റെ സമ്മാനങ്ങള്‍ എന്നിവയാണ് പരിശോധനയില്‍ പൊലിസ് പിടിച്ചെടുത്തത്. 

telengana mun

in a bizarre incident during the telangana municipal elections, aswaraopet ward candidate haribabu minda allegedly distributed cash and pressure cookers to voters, later took them back fearing defeat, but eventually secured a massive victory.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അള്‍ട്രാവയലറ്റ് വികിരണം: മൂന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലര്‍ട്ട്, ജോലി സമയത്തില്‍ മാറ്റം

Kerala
  •  2 hours ago
No Image

പിടിയിലായത് സ്വര്‍ണമാല വിഴുങ്ങിയതിന്, സ്‌കാനിങ്ങില്‍ വയറ്റില്‍ കമ്മലും; മോഷ്ടാവിനെ പിടികൂടി വെട്ടിലായി പൊലിസ്; തൊണ്ടി മുതല്‍ പുറത്തുവരാന്‍ നാലുദിവസമായി കാത്തിരിപ്പ്  

Kerala
  •  3 hours ago
No Image

എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനമേറ്റ പൊലിസുകാരനെതിരെ കേസ്; പൊലിസ് സേനയില്‍ പ്രതിഷേധം രൂക്ഷം

Kerala
  •  3 hours ago
No Image

ശബരിമല യുവതീപ്രവേശനം: ആചാരസംരക്ഷണത്തില്‍ വിട്ടുവീഴ്ച്ചയില്ല, സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എസ്.എസ്; കോടതിക്കൊപ്പമെന്ന് സി.പി.എം

Kerala
  •  4 hours ago
No Image

താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞക്ക് മോദിക്ക് ക്ഷണം; പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്, പകരം വിദേശകാര്യ മന്ത്രി പങ്കെടുക്കുമെന്ന് സൂചന  

International
  •  4 hours ago
No Image

കോഴിക്കോട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരി മരിച്ചു

Kerala
  •  5 hours ago
No Image

കടബാധ്യത മൂലം സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; ജീവനൊടുക്കിയത് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ ആള്‍

Kerala
  •  5 hours ago
No Image

തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണ സമരം

Kerala
  •  6 hours ago
No Image

ഖത്തറിൽ തൊഴിൽ വിപ്ലവം; ഐ.ടി, ഗ്രീൻ എനർജി മേഖലകളിൽ പ്രവാസികൾക്ക് വൻ അവസരങ്ങൾ | Qatar Job Market

Abroad-career
  •  6 hours ago
No Image

വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 'ഓര്‍മക്കുറിപ്പുകള്‍' എഴുതാന്‍ രണ്ട് പതിറ്റാണ്ട് കാത്തിരിക്കണം; 20  വര്‍ഷം 'കൂളിംഗ്-ഓഫ് പിരീഡ്' ഏര്‍പെടുത്താന്‍ കേന്ദ്രം, നീക്കം നരവനെയുടെ പുസ്തക വിവാദത്തിന് പിന്നാലെ

National
  •  6 hours ago