HOME
DETAILS

ശബരിമല സ്ത്രീ പ്രവേശനം; നിലവിലെ കീഴ്‌വഴക്കം തുടരണം; സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണം; വെള്ളാപ്പള്ളി നടേശന്‍

  
Web Desk
February 16, 2026 | 12:14 PM

sndp general secretary vellappally natesan said against kerala government stand on shabarimala women entry

ആലപ്പുഴ: ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിധി വന്നപ്പോള്‍ അനുകൂലിച്ചവരാണ് ഇപ്പോള്‍ എതിര്‍ത്ത് സംസാരിക്കുന്നതെന്നും, വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു പ്രതികരണം. 

സ്ത്രീ പ്രവേശന വിഷയത്തില്‍ ജനവികാരം സര്‍ക്കാര്‍ കണ്ടതാണല്ലോ? സര്‍ക്കാര്‍ പ്രവര്‍ത്തനം കൊണ്ട് തിരുത്തിയതായും കണ്ടു. അത് നടപ്പാക്കാന്‍ പിന്നീട് സമ്മര്‍ദം കാണിച്ചില്ല. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകളടക്കം പിന്‍വലിക്കുന്നത് സര്‍ക്കാര്‍ തീരുമാനിക്കും. സത്യവാങ് മൂലം നല്‍കണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണ്. കോടതിവിധി നിരാശജനകമാണെന്ന് എസ്എന്‍ഡിപി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്,' വെള്ളാപ്പള്ളി പറഞ്ഞു. 

മാത്രമല്ല, ശബരിമലയില്‍ ആചാരങ്ങള്‍ വരികയും ദുരാചാരങ്ങള്‍ ഇല്ലാതാവുകയും ചെയ്യണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സ്ത്രീ പ്രവേശനമെന്നത് ആചാരമായി നിലനില്‍ക്കുന്ന ഒന്നല്ല, അതിനാല്‍ നിലവിലെ കീഴ് വഴക്കം തുടരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

അതേസമയം സുപ്രിംകോടതി വിധിക്ക് പിന്നാലെ ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം  മാറ്റി പുതിയത് നൽകാൻ തയാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തി. ഇതിൽ ഒളിച്ചുകളിയും അഴകൊഴമ്പൻ സമീപനവും പറ്റില്ല. എന്താണ് നിലപാടെന്ന് കൃത്യമായി പറയാൻ തയാറാകണം. യുവതീ പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുക. അന്നത്തെ ദേവസ്വം മന്ത്രി തെറ്റുപറ്റിപ്പോയെന്ന് പരസ്യമായി പറഞ്ഞതാണ്. അങ്ങനെയെങ്കിൽ സത്യവാങ്മൂലം പിൻവലിക്കണം. ഇപ്പോഴത്തെ സത്യവാങ്മൂലം പിൻവലിക്കാൻ ഈ സർക്കാർ തയാറായില്ലെങ്കിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ പുതിയത് സമർപ്പിക്കും. 

ആഗോള അയ്യപ്പസംഗമത്തിന്റെ പേരിൽ കോടികളാണ് സി.പി.എം അടിച്ചുമാറ്റിയത്. ശബരിമലയിലെ സ്വർണം   കട്ടതിന്   മൂന്ന് സി.പി.എം നേതാക്കൾ ജയിലിലാണ്. പത്മകുമാറിനെയും വാസുവിനെയും പ്രശാന്തിനെയും ദേവസ്വം ബോർഡിൽ വച്ചത് സി.പി.എമ്മെന്നും സതീശൻ പറഞ്ഞു.

sree narayana dharma paripalana yogam general secretary vellappally natesan said the government should reconsider its stand on women’s entry at sabarimala temple. he stated that those who initially supported the verdict are now speaking against it, and added that the government should make necessary corrections regarding the issue.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഉടമയും രണ്ട് യുവതികളും പൊലിസ് പിടിയിൽ

Kerala
  •  14 days ago
No Image

മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ; നേതാക്കളെ പിടിച്ചുനിർത്താൻ നേതൃത്വങ്ങൾ നെട്ടോട്ടത്തിൽ

National
  •  14 days ago
No Image

ചെലവ് ഇരട്ടിയാകും; പാചകവാതക സിലിണ്ടർ ഉപേക്ഷിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് മേൽ സമ്മർദ്ദം: പിന്നിൽ അദാനി ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികളെന്ന് ആക്ഷേപം

Kerala
  •  14 days ago
No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  14 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  14 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  14 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  14 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  14 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  14 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  14 days ago

No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  15 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  15 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  15 days ago
No Image

തമിഴകത്ത് ഇനി വിജയ് vs ഉദയനിധി പോര്; ഉദയനിധി സ്റ്റാലിനെ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു

National
  •  15 days ago