HOME
DETAILS

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നിരവധി ഒഴിവുകൾ; 25,000 - 35,000 രൂപവരെ ശമ്പളം; അപേക്ഷ ഫെബ്രുവരി 20 വരെ

  
Web Desk
February 16, 2026 | 3:33 PM

multiple vacancies under scheduled caste development department salary ranging from 25000 to 35000 inr apply before february 20

സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വനാവകാശ നിയമ (എഫ്.ആർ.എ) യൂണിറ്റ് സെല്ലിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലായി ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യകതയുടെയും മികച്ച പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. 

1. എം.ഐ.എസ്/പ്രോഗ്രാം (എഫ്.ആർ.എ)/അസോസിയേറ്റ് 

ഒഴിവുകൾ: ജില്ലാതല സെല്ലിലെ എം.ഐ.എസ്/പ്രോഗ്രാം (എഫ്.ആർ.എ)/അസോസിയേറ്റ് തസ്തികയിൽ 9 ഒഴിവുകളാണുള്ളത്. 

യോ​ഗ്യത: സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യൽ സയൻസ് എന്നിവയിലൊന്നിലുള്ള ബിരുദവും ഐ.ടിയിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഉള്ള ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. ഡേറ്റ പ്രോസസിംഗിലും മാനേജ്മെന്റിലും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. 

പ്രായം: 40 വയസ്സാണ് പ്രായപരിധി. 

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ ശമ്പളമായി ലഭിക്കും. 

2. കോർഡിനേറ്റർ

ജില്ലാതല കോ-ഓർഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് സോഷ്യൽ സയൻസിലോ സോഷ്യൽ വർക്കിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റൂറൽ ഡെവലപ്മെന്റ് അല്ലെങ്കിൽ ട്രൈബൽ വെൽഫെയർ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. 

പ്രായം: 35 വയസ്സാണ് ഉയർന്ന പ്രായപരിധി. 

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും. 

3. എം.ഐ.എസ് അസിസ്റ്റന്റ് 

സംസ്ഥാന തലത്തിലുള്ള എം.ഐ.എസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിലൊന്നിൽ ബിരുദവും ഐ.ടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുമാണ് വേണ്ടത്. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 

പ്രായം: 35 വയസ്സാണ് പ്രായപരിധി. 

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ സഹിതം [email protected] എന്ന മെയിലിലേക്ക് അയക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20, വൈകീട്ട് 5. 

കൂടുതൽ വിവരങ്ങൾക്ക് 0471 230 4594, 0471 2303229 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. മെയിൽ: [email protected]

multiple vacancies under scheduled caste development department; salary ranging from 25,000 to 35,000 inr; apply before february 20.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  6 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  6 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  6 days ago
No Image

സ്‌കൂൾ ബസ് ജീവനക്കാർക്ക് ഇനി പൊലിസ് ക്ലിയറൻസ് നിർബന്ധം; സുരക്ഷാ മാന്വലിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  6 days ago
No Image

പ്രേതബാധയേറ്റെന്ന് ആരോപിച്ച് യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം; യുവാവ് പിടിയില്‍ 

National
  •  6 days ago
No Image

സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്: ജിഫ്‌രി തങ്ങൾ

Kerala
  •  6 days ago
No Image

സമുദ്രസമ്പത്ത് സംരക്ഷണം; ബഹ്‌റൈനില്‍ ഷെറി, സാഫി, ആന്‍ഡഖ് മത്സ്യങ്ങള്‍ക്ക് വിലക്ക്

bahrain
  •  6 days ago
No Image

ഇറാൻ പ്രകോപനങ്ങൾ അവസാനിപ്പിക്കണം; ആഗോള സുരക്ഷ അപകടത്തിലാക്കരുതെന്ന് ഖത്തർ പ്രധാനമന്ത്രി

qatar
  •  6 days ago
No Image

"ആര് വോട്ട് തന്നാലും സ്വീകരിക്കും"; നേമത്തെ എസ്.ഡി.പി.ഐ പിന്തുണയിൽ നയം വ്യക്തമാക്കി വി. ശിവൻകുട്ടി

Kerala
  •  6 days ago
No Image

BJP Receives Ten Times More Donations Than Other Political Parties: ADR Report Released

National
  •  6 days ago