HOME
DETAILS

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മാംസമോ മത്സ്യമോ മുട്ടയോ കഴിക്കാന്‍ പറ്റില്ല: മമത ബാനര്‍ജി

  
March 29, 2026 | 12:15 PM

mamata-banerjee-claims-bjp-rule-will-restrict-meat-fish-egg-consumption

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയെ കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ജനങ്ങളെ മത്സ്യവും മാംസവും മറ്റും കഴിക്കുന്നതില്‍നിന്ന് വിലക്കുമെന്ന് മമത ആരോപിച്ചു. പുരുലിയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

''ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മത്സ്യം കഴിക്കാറില്ല. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ നിങ്ങള്‍ക്ക് ഇറച്ചിയോ മത്സ്യമോ മുട്ടയോ കഴിക്കാനാകില്ല. ബി.ജെ.പി നിലപാടുകള്‍ ഏകപക്ഷീയമാണ്. അവര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഇക്കൂട്ടര്‍ കലാപത്തിന് പ്രേരിപ്പിക്കുന്നവരാണ്. അവര്‍ കലാപങ്ങള്‍ക്ക് പ്രേരിപ്പിച്ചാണ് അധികാരത്തിലെത്തിയത്. അവര്‍ ആളുകളെ കൊലപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്. ആദിവാസികള്‍ക്കെതിരെയും സ്ത്രീകള്‍ക്കുമെതിരായ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ബംഗാളി സംസാരിക്കുന്ന നമ്മുടെ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആക്രമിക്കപ്പെടുന്നു. നാം ആരെയും അടിച്ചമര്‍ത്തുന്നില്ല,''- മമത പറഞ്ഞു.

രണ്ടുഘട്ടമായാണ് പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നുമാണ്. മെയ് നാലാം തീയതിയാണ് വോട്ടെണ്ണല്‍.

 

West Bengal Chief Minister Mamata Banerjee has alleged that if the BJP comes to power, restrictions could be imposed on the consumption of meat, fish, and eggs. The statement was made during an election campaign, aiming to highlight concerns over personal freedom and lifestyle choices.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ കലഹം; പിണറായിക്കും ഗോവിന്ദനുമെതിരേ രൂക്ഷവിമർശനം; കവചമൊരുക്കി സ്വരാജ്, ഒളിയമ്പെയ്ത് ശ്രീമതി

Kerala
  •  16 hours ago
No Image

സ്വകാര്യ വാഹനം (റെന്റ് എ കാര്‍) വാടകയ്‌ക്കെടുത്ത് യാത്ര പോകാറുണ്ടോ? കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്കുകള്‍- മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

Kerala
  •  16 hours ago
No Image

ക്ലിഫ് ഹൗസിനെ ഒഴിവാക്കി; ഒമ്പത് മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി

Kerala
  •  16 hours ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന; ദൂരപരിധിയുണ്ടാകുമോ? 

Kerala
  •  16 hours ago
No Image

സമരത്തിലൂടെ ആശമാർ നേടി 5,000 രൂപയുടെ വർധന; നാളെ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക്

Kerala
  •  16 hours ago
No Image

തർക്കം തുടരുന്നു; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല

Kerala
  •  16 hours ago
No Image

എബോള അതിവേഗം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

International
  •  16 hours ago
No Image

പാല്‍ വില വര്‍ധന; മില്‍മ ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  17 hours ago
No Image

ഹജ്ജ് പെര്‍മിറ്റുകള്‍ തവക്കല്‍നാ ആപ്പ് വഴി ലഭ്യമാകും; മലയാളം ഉള്‍പ്പെടെ 19 ഭാഷകൾ | Tawakkalna App

Saudi-arabia
  •  17 hours ago
No Image

ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ട്; മഴ തുടരുമെന്ന് പ്രവചനം; ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യത

Kerala
  •  17 hours ago