HOME
DETAILS

ബഹ്‌റൈനിൽ സമുദ്ര ഗതാഗതത്തിന് രാത്രികാല കർഫ്യൂ; സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

  
March 29, 2026 | 12:54 PM

bahrain imposes night curfew on maritime traffic interior ministry tightens security

മനാമ: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ സമുദ്ര ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ കടൽ യാത്രക്കാർക്കായി രാത്രികാല കർഫ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബഹ്‌റൈൻ വാർത്താ ഏജൻസിയാണ് (BNA) ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്.

പുതിയ നിർദ്ദേശപ്രകാരം ദിവസവും വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് കടൽ യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ യാതൊരുവിധ സമുദ്ര ഗതാഗതവും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

മേഖലയിൽ തുടരുന്ന ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈന്റെ തീരപ്രദേശങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നാവികരുടെയും മറ്റ് കടൽ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമുദ്ര അതിർത്തികളിൽ നിരീക്ഷണം കർശനമാക്കാനും ലക്ഷ്യമിട്ടാണ് നീക്കം.

അപ്രതീക്ഷിത പ്രകോപനങ്ങൾ തടയുന്നതിനും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് താൽക്കാലിക കർഫ്യൂ എന്ന് അധികൃതർ കൂട്ടിച്ചേർത്തു. കടൽ യാത്രയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അറിയിപ്പുണ്ട്.

bahrain’s interior ministry has announced a night curfew on maritime traffic to enhance security amid regional tensions. authorities are intensifying monitoring and safety measures, urging compliance from vessels to ensure safe navigation and prevent potential threats in territorial waters.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  5 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  5 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  5 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  5 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  5 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  5 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  5 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  5 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  5 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  5 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  5 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  5 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  5 days ago