HOME
DETAILS

സ്‌കൂൾ ബസ് ജീവനക്കാർക്ക് ഇനി പൊലിസ് ക്ലിയറൻസ് നിർബന്ധം; സുരക്ഷാ മാന്വലിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

  
Web Desk
March 29, 2026 | 3:28 PM

police clearance certificate made mandatory for school bus staff

തിരുവനന്തപുരം: സ്കൂൾ ബസ് ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതുക്കിയ 'സ്കൂൾ സുരക്ഷാ മാന്വലിലാണ്' ഇക്കാര്യം വ്യക്തമാക്കുന്നത്.

നേരത്തെ സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർ സ്വഭാവദൂഷ്യം ഇല്ലാത്തവരായിരിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. എന്നാൽ, ഇനി മുതൽ ഇത് തെളിയിക്കാൻ പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തന്നെ വേണം. ഇതിനായി സ്കൂൾ അധികൃതർ ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനുകളെ സമീപിക്കണമെന്നും നിർദേശമുണ്ട്.

സ്വകാര്യ ബസുകളിലെ ഡ്രൈവർമാർക്ക് മാത്രമാണ് നേരത്തെ പൊലിസ് ക്ലിയറൻസ് ആവശ്യമായിരുന്നത്. എന്നാൽ സ്കൂൾ വാഹനങ്ങളുടെ കാര്യത്തിൽ ഡ്രൈവർമാർക്ക് പുറമെ ക്ലീനർമാർ ഉൾപ്പെടെയുള്ള എല്ലാവരും പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടണം. 

അതേസമയം, സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്ന രക്ഷിതാക്കൾക്കും മാന്വലിൽ പ്രത്യേക നിർദേശമുണ്ട്. ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാർ മുൻപ് കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് രക്ഷിതാക്കൾ തന്നെ നേരിട്ട് ഉറപ്പുവരുത്തണം.

The Education Department has made it mandatory for all school bus staff, including drivers, to obtain a police clearance certificate starting from the next academic year. The directive is part of the updated School Safety Manual issued by the department, aimed at enhancing the safety and security of students during transportation.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  a day ago
No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  a day ago
No Image

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

Kerala
  •  a day ago
No Image

ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്

Kerala
  •  a day ago
No Image

എസ്.എച്ച്.ഒ യുഗം അവസാനിക്കുന്നു സ്റ്റേഷന്‍ ഭരണം ഇനി എസ്.ഐമാര്‍ക്ക്: പൊലിസില്‍  കളമൊരുങ്ങുന്നത്  വന്‍ അഴിച്ചുപണിക്ക്

latest
  •  a day ago
No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  a day ago
No Image

എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ

International
  •  a day ago
No Image

യു.ഡി.എഫ് മന്ത്രിസഭ: ചാണ്ടി ഉമ്മനെയും കാപ്പനെയും ഒഴിവാക്കിയത് അവസാനനിമിഷം

Kerala
  •  a day ago
No Image

യു.ഡി.എഫ് മന്ത്രിസഭ: പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം

Kerala
  •  a day ago
No Image

മന്ത്രിസഭയിൽ മലപ്പുറത്തിന് സിംഹഭാഗം; പിന്നാലെ എറണാകുളവും; കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല

Kerala
  •  a day ago