HOME
DETAILS

'കളളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെവിടുമോ?... പറയാനുള്ളത് എല്ലാം പറയും'; നടന്‍ ജയറാം ഇഡി ഓഫിസില്‍ 

  
February 17, 2026 | 6:54 AM

I Will Reveal Everything Says Jayaram at ED Office

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് മുന്നില്‍ ഹാജരായി. ശബരിമല എല്ലാവരുടെയും വികാരമാണ്. തെറ്റുചെയ്തവരെ പുറത്തുകൊണ്ടുവരണമെന്നും ജയറാം പറഞ്ഞു. കള്ളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെവിടുമോ എന്നും ജയറാം ചോദിച്ചു. തനിക്ക് അറിയുന്നതെല്ലാം ഇഡിക്ക് മുന്നില്‍ പറയുമെന്നും ജയറാം പറഞ്ഞു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി നേരത്തേ ജയറാമിന് സമന്‍സ് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് ഇഡിയുടെ കൊച്ചി ഓഫീസില്‍ ജയറാം ഇന്ന് ഹാജരായത്.

'എത്രയോ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതില്‍ സത്യം 100 ശതമാനം വെളിച്ചത്തു കൊണ്ടുവരണം. അതില്‍ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തില്‍ പെട്ട ആളാണ് താനും എന്ന് ജയറാം. കഴിഞ്ഞ 38 വര്‍ഷമായി കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളില്‍ പല പരിപാടികളില്‍ ആദ്യം ക്ഷണിക്കുന്നത് തന്നെയാണ്. താന്‍ പോകാറുമുണ്ട്. അത്തരത്തിലാണ് ഇതിനും പോയത്. തന്നില്‍ നിന്ന് ഉപകാരപ്പെട്ട വല്ലതും കിട്ടിയാല്‍ അത് നല്ലതല്ലേ. ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ . അയ്യപ്പന്‍ അവരെ വെറുതെ വിടില്ല. 50 വര്‍ഷമായി ശബരിമലയില്‍ പോകുന്ന ഭക്തനാണ്. എന്റെ കടമയാണ് ഇത്'' ജയറാം പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണം ഉപയോഗിച്ച് പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതില്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമന്‍സ് ജയറാമിന് ലഭിച്ചിരിക്കുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാതായി

International
  •  4 days ago
No Image

മലയാളം ഇനി ഭരണഭാഷ; ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

Kerala
  •  4 days ago
No Image

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും: രാജ്യസഭയിലേക്കെന്ന് സൂചന

National
  •  4 days ago
No Image

സഊദിക്ക് നേരെ വീണ്ടും ആക്രമണം; ഒമ്പത് ഡ്രോണുകളും രണ്ട് മിസൈലുകളും തകർത്തു

Saudi-arabia
  •  4 days ago
No Image

അപകടസ്ഥലങ്ങളിൽ കാഴ്ചക്കാരായി നിൽക്കരുത്; വീഡിയോ പകർത്തുന്നവർക്കെതിരെ നിയമനടപടി, മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  4 days ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ ആര്‍.എസ്.പിയില്‍ തര്‍ക്കം രൂക്ഷം; രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി യോഗത്തില്‍

Kerala
  •  4 days ago
No Image

പാലോളി കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കിയിട്ടേ കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാവൂ: എൻ.കെ അലി

Kerala
  •  4 days ago
No Image

തളിപ്പറമ്പില്‍ ശ്യാമള തന്നെ, പേരാവൂരില്‍ ശൈലജ, പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന്‍; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം

Kerala
  •  4 days ago
No Image

അടിയന്തര മുന്നറിയിപ്പ് ലഭിക്കുമ്പോൾ വീഡിയോ എടുക്കരുത്; ലംഘിച്ചാൽ നിയമനടപടി, നിർദ്ദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  4 days ago
No Image

അഫ്ഗാനിസ്ഥാന്‍ ഉള്‍പെടെ നാല് രാജ്യങ്ങള്‍ക്ക് സ്റ്റഡി വിസ നിര്‍ത്തലാക്കി യു.കെ

International
  •  4 days ago