HOME
DETAILS

റമദാൻ മുന്നൊരുക്കവുമായി എസ്.എഫ്.ഡി.എ; മക്കയിലും ജിദ്ദയിലും ഭക്ഷ്യ സ്ഥാപനങ്ങൾ അടപ്പിച്ചു 

  
February 17, 2026 | 1:27 PM

sfda saudi ramadan food safety inspections fines

റിയാദ്: റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭക്ഷ്യ ഫാക്ടറികളിലും വെയർഹൗസുകളിലും അതോറിറ്റി ഉദ്യോഗസ്ഥർ ഫീൽഡ് വിസിറ്റുകൾ നടത്തി. വിവിധ ഭാ​ഗങ്ങളിലെ സജ്ജീകരണത്തെക്കുറിച്ച് നേരിട്ട് കണ്ട് വിലയിരുത്തി. എസ്.എഫ്.ഡി.എ സി.ഇ.ഒ ഹിഷാം എസ്. അൽജാദെയുടെ നേതൃത്വത്തിൽ ജിദ്ദയിലും മക്ക മേഖലയിലും നടന്ന പരിശോധനകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾ കണ്ടെത്തി അവ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിയമലംഘനങ്ങൾക്ക് ശ്രദ്ധയിൽപ്പെട്ടാൽ 10 ദശലക്ഷം സഊദി റിയാൽ വരെ പിഴയും, കടകൾ അടപ്പിക്കൽ, തടവ് ശിക്ഷ എന്നിവ ലഭിക്കും. സ്റ്റോറേജ് നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ സംഭരണ ശാലകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നതിന് മുമ്പ് അവയുടെ ഗുണനിലവാരവും ആരോഗ്യ മാനദണ്ഡങ്ങളും ഉറപ്പാക്കണമെന്ന് കടയുടമകൾക്ക് അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ലംഘനങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് സി.ഇ.ഒ ഹിഷാം അൽജാദെ വ്യക്തമാക്കി. ഫാക്ടറികൾ മുതൽ വിപണികൾ വരെ നിരീക്ഷണം വരുംദിവസങ്ങളിൽ കർശനമാക്കും. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, പോഷകാഹാര വിവരങ്ങളുടെ കൃത്യത എന്നിവ ഉറപ്പാക്കാൻ മറ്റ് സർക്കാർ ഏജൻസികളുമായി ചേർന്ന് അതോറിറ്റി പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.

Saudi Food and Drug Authority (SFDA) intensifies nationwide inspections of food factories and warehouses ahead of Ramadan. CEO Hisham Aljadhey confirms the closure of non-compliant facilities, with violators facing fines up to SR10 million.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരും; മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

uae
  •  2 days ago
No Image

മോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി മോദിയുടെ വിജയൻ ബി-ടീം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ചിറയിൻകീഴിലെ പൊതുയോ​ഗത്തിൽ പ്രിയങ്ക ഗാന്ധി

Kerala
  •  3 days ago
No Image

റെസിഡൻസി പെർമിറ്റുകൾ ഇനി എളുപ്പത്തിൽ; ബിസിനസുകൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ദുബൈ ഭരണകൂടം

uae
  •  3 days ago
No Image

പയ്യനാട് കുഴൽക്കിണർ ലോറി മറിഞ്ഞു; ആറുപേർക്ക് പരിക്ക്, ഡ്രൈവറെ കാണാനില്ലെന്ന് പരാതി

Kerala
  •  3 days ago
No Image

വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ്; കൈകൾ കോർത്തുപിടിച്ച് ട്രെയിനിന് മുന്നിൽ ചാടി കമിതാക്കൾ ആത്മഹത്യ ചെയ്തു

crime
  •  3 days ago
No Image

വിരാട് കോഹ്‌ലിയെ തഴഞ്ഞു! ഐപിഎല്ലിലെ എക്കാലത്തെയും മികച്ച നായകനെ പ്രഖ്യാപിച്ച് ആർസിബി ക്യാപ്റ്റൻ

Cricket
  •  3 days ago
No Image

'ഇത് വെറും സാമ്പിൾ'; പാലക്കാട് നടന്നത് ബിജെപിയുടെ അസഹിഷ്ണുത; രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി; കോൺഗ്രസിനും വിമർശനം

Kerala
  •  3 days ago
No Image

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

Kerala
  •  3 days ago
No Image

ബഹ്‌റൈനിൽ ഇനി അർധരാത്രിക്ക് ശേഷം ഫോണുകളിൽ അപായ സൈറൺ മുഴങ്ങില്ല; പകരം മെസേജ് മാത്രം

bahrain
  •  3 days ago
No Image

പാലക്കാട്ട് കാറ്റ് മാറി വീശും; രമേഷ് പിഷാരടിയെ തടഞ്ഞത് ജയിക്കുമെന്ന് ഉറപ്പുള്ളതിനാൽ; വ്യക്തിഹത്യ നടത്തുന്നത് ആരാണെന്ന് റിയാസ് സ്വന്തം വീട്ടിൽ പോയി ചോദിക്കട്ടെ: കെസി വേണുഗോപാൽ

latest
  •  3 days ago