HOME
DETAILS

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന നടത്തിപ്പിൽ കോടികളുടെ വെട്ടിപ്പും അഴിമതിയും; 62കേന്ദ്രങ്ങളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

  
February 18, 2026 | 2:41 AM

Defraud and corruption worth crores in the implementation of Deen Dayal Upadhyaya Grameen Kaushalya Yojana Vigilance conducts lightning inspection at 62 centers

തിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന നടത്തിപ്പിൽ സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പും അഴിമതിയും നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ. ഓപ്പറേഷൻ സ്കിൽ ഗാർഡ് എന്ന പേരിൽ 14 ജില്ലകളിലായി  62 കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം വിജിലൻസ്  നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പരിശീലനം നൽകാതെയും ജോലി ലഭിച്ചെന്ന് കാട്ടിയും വ്യാജ സാലറി സർട്ടിഫിക്കറ്റുകൾ വഴിയും ഏജൻസികൾ ഫണ്ട് തട്ടിയെടുക്കുകയായിരുന്നു.

സ്വന്തം ജീവനക്കാരെ ട്രെയിനികളായി കാണിച്ചും പണം തട്ടിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. ഉദ്യോഗസ്ഥരും പദ്ധതി നടത്തിപ്പുകാരായ ഏജൻസികളും തമ്മിൽ അവിശുദ്ധ  കൂട്ടുകെട്ടുണ്ട്. മതിയായ പ്രവൃത്തിപരിചയമില്ലാത്ത ഏജൻസികൾക്ക് വഴിവിട്ട സഹായം നൽകി. പാലക്കാട് ഉദ്യോഗാർഥികളുടെ പേരിൽ ഏജൻസികൾ തന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങി പണം മാറ്റി. സംഭവത്തിൽ പണം തിരിച്ചുപിടിക്കുന്നതിലും ക്രമക്കേടുകൾ തടയുന്നതിലും പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ റിപ്പോർട്ട് നൽകാനാണ് വിജിലൻസ് നീക്കം. അഴിമതിക്ക് കൂട്ടുനിന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കും ശുപാർശ നൽകും.

ഗ്രാമീണമേഖലയിലെ തൊഴിൽ രഹിതരായ യുവതീയുവാക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പരിശീലനം നൽകി തൊഴിൽ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന. 
വിജിലൻസ് ഡയരക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. വിശദമായ തുടർ പരിശോധന നടത്തുമെന്നു വിജിലൻസ് ഡയരക്ടർ മനോജ് എബ്രഹാം   അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിൽ ഗെയ്‌ലാണെങ്കിൽ ഏഷ്യയിൽ രോഹിത്; ചരിത്രം സൃഷ്ടിച്ച് ഹിറ്റ്മാൻ

Cricket
  •  9 days ago
No Image

കേരളത്തില്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി; ആദ്യ ഘട്ടം ജൂണില്‍ 

Kerala
  •  9 days ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; 11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും തകർത്തു

uae
  •  9 days ago
No Image

ക്രഷർ തട്ടിപ്പ് കേസ്: പി.വി. അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് റിപ്പോർട്ട്

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോടുകൂടിയ മഴ: ജാഗ്രതാ നിര്‍ദേശം

Kerala
  •  9 days ago
No Image

കന്നി വോട്ടർമാരെ വരവേൽക്കാൻ മധുരം; നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമയാർന്ന പ്രചാരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala
  •  9 days ago
No Image

'റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും'; രാഹുല്‍ ഗാന്ധി കോട്ടയത്ത്

Kerala
  •  9 days ago
No Image

ബെസ്റ്റ് ആരെന്ന് ജനങ്ങൾ പറയട്ടെ; തൃത്താലയിൽ എം.ബി രാജേഷുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന് വി.ടി ബൽറാം

Kerala
  •  9 days ago
No Image

കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

crime
  •  9 days ago
No Image

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; സിപിഎമ്മിന് വൻ തിരിച്ചടി

Kerala
  •  9 days ago