HOME
DETAILS

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

  
March 30, 2026 | 6:59 AM

Tamil Nadu native killed in attack on Kuwait water treatment plant

കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി, ജല ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ തൊഴിലാളിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ മുതുകുളത്തൂര്‍ സ്വദേശി സന്താന സെല്‍വം (40) ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ കമ്പനിയിലെ കരാര്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. 
ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ പ്ലാന്റിലെ സര്‍വീസ് കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് സന്താന സെല്‍വം മരിച്ചത്. സംഭവത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും കുവൈത്ത് വൈദ്യുതിജല മന്ത്രാലയം അറിയിച്ചു. കേടുപാടുകള്‍ സംഭവിച്ച പ്രദേശം പൂര്‍ണ്ണമായും സുരക്ഷിതമാക്കുന്നതിനായി സുരക്ഷാ ഏജന്‍സികളുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ ആക്രമണത്തെക്കുറിച്ച് ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല. എന്നാല്‍ പ്ലാന്റിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന കുവൈത്ത് മന്ത്രാലയത്തിന്റെ പ്രസ്താവന ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Summary: A 40-year-old man from Tamil Nadu, identified as Santhana Selvam, was killed in an attack on a water treatment plant in Shuaiba, Kuwait, early Monday morning. Hailing from Mudukulathur in Ramanathapuram district, Selvam was a contract worker for a private company and was on night duty at the time of the incident. Kuwait's Ministry of Electricity and Water confirmed the attack, stating that it resulted in significant damage to the plant's buildings and infrastructure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Kerala
  •  18 hours ago
No Image

മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടി; കമന്റ് ബോക്‌സില്‍ അധിക്ഷേപം തുടര്‍ന്ന് മോദി അനുകൂലികള്‍ 

International
  •  18 hours ago
No Image

ആഗോള സമ്പന്നരുടെ പ്രിയപ്പെട്ട കേന്ദ്രമായി യുഎഇ; ഫോബ്‌സ് പട്ടികയിൽ 17 ശതകോടീശ്വരന്മാർ, മുന്നിൽ ഇന്ത്യൻ വ്യവസായികളും ക്രിപ്റ്റോ രാജാവും

uae
  •  18 hours ago
No Image

“പൂക്കി സി.എം”; വൈറലായി സതീശന്റെ ‘ജെൻസി ’ ഇമേജ്

Kerala
  •  18 hours ago
No Image

അന്ധവിശ്വാസങ്ങളെ കാറ്റില്‍പ്പറത്തി 'മന്‍മോഹന്‍ ബംഗ്ലാവിലേക്ക്' ഒ.ജെ ജനീഷ്; പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികളായി

Kerala
  •  18 hours ago
No Image

തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതി; സുപ്രിംകോടതിയെ സമീപിച്ചത് തദ്ദേശ സ്ഥാപനങ്ങൾ

Kerala
  •  18 hours ago
No Image

യുഎഇയിൽ ഈദ് അവധി 9 ദിവസമാക്കാം! സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തിങ്കളാഴ്ച ലീവ് കിട്ടുമോ? നിയമം പറയുന്നത് ഇങ്ങനെ

uae
  •  18 hours ago
No Image

ഈദ് ഓഫറുമായി ദുബൈ മിറക്കിൾ ഗാർഡൻ; ഈ സീസണിലെ സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  19 hours ago
No Image

തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ കലഹം; പിണറായിക്കും ഗോവിന്ദനുമെതിരേ രൂക്ഷവിമർശനം; കവചമൊരുക്കി സ്വരാജ്, ഒളിയമ്പെയ്ത് ശ്രീമതി

Kerala
  •  19 hours ago
No Image

സ്വകാര്യ വാഹനം (റെന്റ് എ കാര്‍) വാടകയ്‌ക്കെടുത്ത് യാത്ര പോകാറുണ്ടോ? കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്കുകള്‍- മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

Kerala
  •  19 hours ago