Students who dream of choosing teaching as a career after completing Plus Two have a great opportunity through the Integrated Teacher Education Programme (ITEP).This four-year integrated course allows students to earn both a bachelor’s degree (B.A/B.Sc/B.Com) and a B.Ed degree together.
HOME
DETAILS
MAL
ഇന്റഗ്രേറ്റഡ് ബി.എഡ്: പ്രവേശന പരീക്ഷ, ഏപ്രിൽ 17ന്; രജിസ്‌ട്രേഷൻ ആരംഭിച്ചു; അവസാന തീയതി മാർച്ച് 10
ലുഖ്മാന്‍ കെപി
February 18, 2026 | 1:21 PM
അധ്യാപക ജോലി കരിയറായി തിരഞ്ഞടുക്കാൻ സ്വപ്നം കാണുന്ന, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് വലിയ അവസരമാണ് ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം (ITEP). നാല് വർഷ ദൈർഘ്യമുള്ള ഈ ഇന്റഗ്രേറ്റഡ് കോഴ്‌സ് വഴി ബിരുദവും (B.A/B.Sc/B.Com) B.Ed ഉം ഒരുമിച്ചു നേടാം. 2030നുള്ളിൽ ഇന്ത്യയിൽ സ്‌കൂൾ അധ്യാപക നിയമനങ്ങൾക്ക് കുറഞ്ഞത് 4 വർഷത്തെ ഐ.ടി.ഇ.പി യോഗ്യത സാധാരണ മാനദണ്ഡമായി മാറുമെന്നാണ് സൂചന. ഇന്ത്യയിലാകെ ഏകദേശം 16,950 സീറ്റുകളുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സീറ്റുകൾ വർധിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരണത്തിന് സാധ്യതയുണ്ട്.
പ്രവേശനം
ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം വഴി പ്രവേശനം നേടാൻ ദേശീയ തലത്തിൽ നടക്കുന്ന NCET (National Common Entrance Test) പരീക്ഷ എഴുതണം. പരീക്ഷ നടത്തുന്നത് National Testing Agency ആണ്. 2026 അക്കാദമിക് വർഷത്തിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. അപേക്ഷ ഓൺലൈനായി ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി സമർപ്പിക്കാം. പരീക്ഷ Computer Based Test (CBT) രീതിയിലായിരിക്കും.
കേന്ദ്ര സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, ചില Indian Institutes of Technology (IITs), National Institutes of Technology (NITs), Regional Institutes of Education (RIEs) എന്നിവിടങ്ങളിലെ പ്രവേശനത്തിന് NCET സ്‌കോർ ഉപയോഗിക്കാം.
പ്രവേശന യോഗ്യത
1. അംഗീകൃത ബോർഡിൽ നിന്ന് 10 2 (ഹയർ സെക്കൻഡറി) വിജയിച്ചിരിക്കണം.
2. NCET പരീക്ഷയിൽ പങ്കെടുക്കുകയും സാധുവായ സ്‌കോർ കാർഡ് നേടുകയും വേണം.
3. സ്‌കോറിന്റെ അടിസ്ഥാനത്തിൽ ഇഷ്ടപ്പെട്ട സ്ഥാപനങ്ങളിൽ അപേക്ഷിക്കാം.
പ്രധാന തീയതികൾ
| അപേക്ഷ: | ഫെബ്രുവരി 12 |
| അപേക്ഷ അവസാന തീയതി: | മാർച്ച് 10 |
| ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: | മാർച്ച് 11 |
| തിരുത്തൽ അവസരം: | മാർച്ച് 12- 14 |
| പരീക്ഷ: | ഏപ്രിൽ 17 (തെരഞ്ഞെടുപ്പ് തീയതികൾ അനുസരിച്ച് മാറ്റം വരാം) |
അപേക്ഷ ഫീസ്
| ജനറൽ: | 1200 രൂപ |
| OBC-NCL / EWS: | 1000 രൂപ |
| SC / ST / PwBD: | 650 രൂപ |
എന്തുകൊണ്ട് ഇന്റഗ്രേറ്റഡ് ബിരുദം
ഇരട്ട ബിരുദം: ഒരു പ്രവേശന പരീക്ഷ വഴി ഡിഗ്രിയും ബി.എഡും ഒരുമിച്ച്.
സമയം ലാഭം: സാധാരണ 5 വർഷം വേണ്ടിടത്ത് 4 വർഷം കൊണ്ടു പഠനം പൂർത്തിയാക്കാം.
പ്രായോഗിക പരിശീലനം: ഇൻറേൺഷിപ്പുകളും യഥാർഥ ക്ലാസ് റൂം അനുഭവങ്ങളും വഴി അധ്യാപനപരിചയം. വിദ്യാർഥികേന്ദ്ര പഠനരീതികൾ, ആധുനിക പാഠ്യരൂപകൽപന, ക്രിറ്റിക്കൽ തിങ്കിങ് തുടങ്ങിയ കഴിവുകൾക്ക് മുൻഗണന.
തൊഴിൽ അവസരങ്ങൾ
പ്രാഥമികം മുതൽ ഹയർ സെക്കൻഡറി വരെ അധ്യാപകനായി
പാഠ്യപദ്ധതി രൂപകൽപനയും വിദ്യാഭ്യാസ പ്ലാനിംഗും
എം.എ, എം.എഡ്, ഗവേഷണം
വിദ്യാഭ്യാസ എൻജിഒകളും സർക്കാർ പദ്ധതികളും
കേരളത്തിനു പുറത്തുള്ള പ്രധാന സ്ഥാപനങ്ങൾ
* Indian Institute of Technology Kharagpur
* Indian Institute of Technology Bhubaneswar
* Indian Institute of Technology Ropar
* Indian Institute of Technology Jodhpur
* Indian Institute of Technology (ISM) Dhanbad
* National Institute of Technology Warangal
* National Institute of Technology Puducherry
* National Institute of Technology Jalandhar
* National Institute of Technology Tiruchirappalli
* National Institute of Technology Agartala
കേന്ദ്ര സർവകലാശാലകൾ
* Aligarh Muslim University
* Jamia Millia Islamia
* Pondicherry University
* Mahatma Gandhi Antarrashtriya Hindi Vishwavidyalaya
* National Sanskrit University
കേരളത്തിലെ സ്ഥാപനങ്ങൾ
* National Institute of Technology Calicut
* Central University of Kerala
* മജ്ലിസ് റെസിഡൻഷ്യൽ കോളജ്, വളാഞ്ചേരി
* സാഫി സ്വയംഭരണ കോളജ്, വാഴയൂർ
* Central Sanskrit University (ഗുരുവായൂർ ക്യാംപസ്)
പരീക്ഷാ ഘടന
| സമയം: | 3 മണിക്കൂർ |
| ചോദ്യങ്ങൾ: | 181 |
| ഉത്തരം എഴുതേണ്ടത്: | 160 |
| മാർക്കിങ്: | ശരിയുത്തരത്തിന് 4, തെറ്റിന് -1 |
വിഭാഗങ്ങൾ:
1. ഭാഷ (2 തിരഞ്ഞെടുക്കാം) 38 ഭാഷകളിൽനിന്ന്
2. ഡൊമെയ്ൻ വിഷയങ്ങൾ (3 തിരഞ്ഞെടുക്കാം) ക്ലാസ് 12 സിലബസ് അടിസ്ഥാനത്തിൽ
3. ജനറൽ ടെസ്റ്റ് (നിർബന്ധിതം) GK, കറന്റ് അഫയേഴ്സ്, റീസണിങ്
4. ടീച്ചിങ് ആപ്റ്റിറ്റിയൂഡ് (നിർബന്ധിതം)
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ
എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ.
കൂടുതൽ വിവരങ്ങൾക്ക്:
| വെബ്‌സൈറ്റ്: | www.exams.nta.nic.in/ncte, www.exams.nta.nic.in/ncte, www.nta.ac.in (www.nta.ac.in) |
| ഹെൽപ്‌ലൈൻ: | 91-11-40759000 |
| Email: | [email protected], mailto: [email protected]. |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."