HOME
DETAILS

സിഎം റിസർച്ചർ സ്‌കോളർഷിപ്പ്; ഫെബ്രുവരി 20നകം അപേക്ഷിക്കണം

  
Web Desk
February 12, 2026 | 4:40 AM

application invited for cm research scholarship apply before february 20

സിഎം റിസർച്ചർ സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു 

സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർഥികൾക്കുള്ള സിഎം റിസർച്ചർ സ്‌കോളർഷിപ്പിനായി 2023, 2024 വർഷത്തിൽ പ്രവേശനം നേടിയവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. JRF, MANF, RGNF, PMRF, കേന്ദ്ര/സംസ്ഥാന സർക്കാരിന്റെയോ സർവകലാശാലകളുടെയോ മറ്റു ഫെല്ലോഷിപ്പുകളോ സഹായമോ ലഭിക്കാത്ത വിദ്യാർഥികളായിരിക്കണം അപേക്ഷകർ. ഫെബ്രുവരി 20നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: collegiateedu.kerala.gov.in, www.dcescholarship.kerala.gov.in. ഫോൺ: 9447096580.

കമ്മ്യൂണിക്കേഷൻ പരിശീലകർക്ക് അവസരം 

കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC), വ്യക്തിത്വ വികസന പരിശീലകരുടെ (Personality Development Professionals) എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സോഫ്റ്റ് സ്‌കിൽ/കമ്മ്യൂണിക്കേഷൻ പരിശീലന രംഗത്ത് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ അപേക്ഷാ ഫോം, സി.വി, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ [email protected] എന്ന ഇമെയിലിലേക്ക് ഫെബ്രുവരി 15നു മുൻപായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2320101, cmd.kerala.gov.in/recruitment. 

കീം: കോഴ്സുകൾ കൂട്ടിച്ചേർക്കൻ അവസരം 

കീം 2026 മുഖേന എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അല്ലെങ്കിൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിൽ ഏതെങ്കിലും കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക്, പുതിയ കോഴ്സുകൾ കൂടി കൂട്ടിച്ചേർക്കുന്നതിന് (Course Addition) ഇന്നു വൈകുന്നേരം 5 വരെ www.cee.kerala.gov.in ലൂടെ സാധിക്കും. ആർക്കിടെക്ചർ (B.Arch) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ ചഠഅ നടത്തുന്ന NEET-UG 2026 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടണം. ഫോൺ: 0471-2332120. 

 എൽ.ബി.എസ് സെന്ററിൽ ഡി.സി.എ കോഴ്സ് 

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ, കീഴിലുള്ള വിവിധ സെന്ററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ (ഡി.സി.എ സോഫ്റ്റ്വെയർ) കോഴ്സിന് പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഫെബ്രുവരി 25. വിശദ വിവരങ്ങൾക്ക്: lbscentre.kerala.gov.in. 04712560333.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ നീക്കം; അന്താരാഷ്ട്ര സംഘടനകൾ കൈകോർക്കുന്നു

International
  •  3 days ago
No Image

ആരോഗ്യമുള്ളവരെ കണ്ടെത്താനാകാതെ ഗവേഷകർ; പുതിയ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ നിന്നും ഫൈസറും ബയോഎൻടെക്കും പിന്മാറി

International
  •  3 days ago
No Image

വാണിജ്യ എല്‍പിജി വിതരണത്തിലെ തിരിമറി; പരാതികളില്‍ ഇടപെടല്‍; ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം 

Kerala
  •  3 days ago
No Image

മധ്യ ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരുക്ക്; വ്യാപക നാശനഷ്ടം 

International
  •  3 days ago
No Image

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ; ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി

Kerala
  •  3 days ago
No Image

ജനപിന്തുണ നഷ്ടപ്പെട്ട ട്രംപ് രാഷ്ട്രീയ അതിജീവനത്തിന് പുതിയ തന്ത്രങ്ങൾ മെനയുന്നു; രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യും

International
  •  3 days ago
No Image

നാറ്റോ രൂപീകരിച്ചത് ഹോര്‍മുസില്‍ സൈനിക നീക്കം നടത്താനല്ല; ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഫ്രാന്‍സ് 

International
  •  3 days ago
No Image

പി.വി. അൻവറിനെതിരെ വ്യക്തിപരമായ അധിക്ഷേപം: എൽഡിഎഫിനെതിരെ പൊലിസിൽ പരാതി നൽകി കോൺഗ്രസ്

Kerala
  •  3 days ago
No Image

പഞ്ചാബ് ബിജെപി ആസ്ഥാനത്ത് സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല; അന്വേഷണം ആരംഭിച്ച് പൊലിസ് 

National
  •  3 days ago
No Image

വോട്ട് ചെയ്യൂ, പുട്ടടിക്കൂ; ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടിയുമായി സപ്ലൈകോ

Kerala
  •  3 days ago