HOME
DETAILS

ആഘോഷത്തിരക്കില്‍ നഗരം നിശ്ചലം പ്രധാന റോഡുകളില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്

  
backup
September 11 2016 | 20:09 PM

%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%bf


കോഴിക്കോട്: ഓണം-പെരുന്നാള്‍ ആഘോഷിക്കാനുള്ള തിരക്കിനൊപ്പം ഗതാഗത സ്തംഭനത്തില്‍ വീര്‍പ്പുമുട്ടി നഗരം. തെരുവോര കച്ചവടവും ആഘോഷ മത്സരങ്ങളും ഒരുപോലെ വന്നപ്പോള്‍ നഗരത്തിലെ റോഡുകള്‍ വാഹനങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
ആഘോഷങ്ങള്‍ക്കു മുന്‍പുള്ള അവസാന ഞായറാഴ്ച ആയതിനാല്‍ ഇന്നലെ എല്ലാ കടകളും തെരുവോര കച്ചവടങ്ങളും പതിവുപോലെ തുറന്നുപ്രവര്‍ത്തിച്ചു. പ്രധാന കച്ചവട കേന്ദ്രമായ മിഠായിത്തെരുവില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊച്ചുകുട്ടികള്‍ മുതല്‍ സ്ത്രീകളുമായി വലിയനിര തന്നെ ആഘോഷ ചന്തകളില്‍ രാവിലെ മുതല്‍ എത്തിയിരുന്നു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടാന്‍ മൈലാഞ്ചികള്‍ക്കും പുത്തനുടുപ്പുകള്‍ക്കുമായുള്ള നെട്ടോട്ടം രാത്രിവരെ തുടര്‍ന്നു.
ആഘോഷ സീസണില്‍ ഒരാള്‍ക്കുമാത്രമായി ഒരു വാഹനം നഗരത്തിലിറിക്കാന്‍ പാടില്ലെന്ന ഉത്തരവുണ്ടായിട്ടും ഇതു പാലിക്കാന്‍ യാത്രക്കാരോ നിയമം കര്‍ക്കശമായി നടപ്പാക്കാന്‍ നിയമപാലകരോ തയാറാകാത്തതും നഗരത്തിലെ ഗതാഗത സ്തംഭനത്തിന് ആക്കംകൂട്ടി. നഗരത്തിലെ മുഴുവന്‍ ഭാഗങ്ങളിലും റോഡ് കൈയേറിയുള്ള കച്ചവടവും അനധികൃത പാര്‍ക്കിങ്ങും വ്യാപകമായതോടെ കാല്‍നട യാത്രക്കാര്‍ യാത്ര റോഡിലൂടെയാക്കി. ഇതോടെ ഒരു വാഹനത്തിനു കഷ്ടിച്ചു പോകാനുള്ള സൗകര്യത്തില്‍ കാല്‍നടയാത്രയും വാഹനയാത്രയും ഒരു പോലെയായി. ഇരുചക്ര വാഹനങ്ങളാണു കൂടുതലായും റോഡ് കൈയേറി പാര്‍ക്ക് ചെയ്തത്.
നഗരത്തിലെ പ്രധാന ബൈപ്പാസുകളിലെ സിഗ്‌നല്‍ ലൈറ്റുകളും ദിവസങ്ങളിലായി കണ്ണടച്ചിരിക്കുന്നതും ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീട്ടി. പുഷ്പ ജങ്ഷന്‍, അരയിടത്തുപ്പാലം, എരഞ്ഞിപ്പാലം, തൊണ്ടയാട് ബൈപ്പാസ്, മാവൂര്‍ റോഡ്, മാനാഞ്ചിറ ജങ്ഷനുകളില്‍ ഗതാഗത നിയന്ത്രണം കൈവിട്ട അവസ്ഥയാണ്. ഇവിടങ്ങളിലെല്ലാം തിരക്ക് നിയന്ത്രിക്കുന്നതിന് പൊലിസും ട്രാഫിക് ഉദ്യോഗസ്ഥരും ഏറെ പാടുപെടുന്നതു കാണാമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago