മാനവികതയുടെ വിളംബരവും ദൈവിക മാര്‍ഗത്തിലെ സമര്‍പ്പണവുമാണ് ഹജ്ജിന്റെ സന്ദേശം: മുനവ്വറലി തങ്ങള്‍
മലപ്പുറം: ദൈവീക പ്രീതിക്കായി ഒരുമനസോടെയുള്ള സമര്‍പ്പണമാണ് ഹജ്ജിലൂടെ വിളംബരം ചെയ്യുന്നതെന്നും ഉള്ളവനെ മാത്രം പരിഗണിക്കപ്പെടുകയും ഇല്ലാത്തവര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഹജ്ജ് വിളംബരം ചെയ്യുന്ന മാനവിക സന്ദേശം ഉള്‍ക്കൊള്ളണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. അത്താണിക്കല്‍ എം.ഐ.സി കാംപസില്‍ നടന്ന അറഫാദിന പ്രാര്‍ഥനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. വ്രതമനുഷ്ഠാനത്തിന്റെ വിശുദ്ധിയോടെ ഹാജിമാരോട് ഐക്യദാര്‍ഢ്യം നേര്‍ന്നും പ്രാര്‍ഥനയില്‍ ലയിച്ചും ആയിരങ്ങളാണ് ഒത്തുചേര്‍ന്നത്. എം.ഐ.സി വാഫി കൊളജിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടന്നുവരുന്ന പ്രാര്‍ഥനാ സംഗമം ഇന്നലെ രാവിലെ എട്ടിന് സ്വലാത്ത് മജ്‌ലിസോടെയാണ് തുടക്കമായത്. പ്രാര്‍ഥനാ സംഗമം, ഉദ്‌ബോധനം, മജ്‌ലിസുന്നൂര്‍ എന്നിവയും നടന്നു. സ്വലാത്ത് മജ്‌ലിസിനു സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ നേതൃത്വം നല്‍കി. പ്രാര്‍ഥനാ സംഗമത്തിനു ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷനായി. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് ഉദ്‌ബോധന പ്രഭാഷണം നടത്തി. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സമസ്ത മുശാവറ അംഗം ടി.പി ഇപ്പ മുസ്‌ലിയാര്‍, ടി.വി ഇബ്രാഹീം എം.എല്‍എ, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, ആനമങ്ങാട് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.കെ കൊടശ്ശേരി, കുന്നത്ത് ഇബ്രാഹീം ഫൈസി, പി.കെ മാഹിന്‍ മുസ്‌ലിയാര്‍, വാഫി കൊളജ് പ്രിന്‍സിപ്പല്‍ പി. മൂസ ബാഖവി, പി. കുഞ്ഞുട്ടി മുസ്‌ലിയാര്‍, ജലീല്‍ സഖാഫി പുല്ലാര, എ.എം കുഞ്ഞാന്‍, പി.എ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."